സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ് . ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 8220 രൂപയും പവന് 65760 രൂപയുമാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വര്‍ണത്തിനും വില ഗ്രാമിന് അഞ്ചുരൂപ കുറഞ്ഞ് 6765 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. വെള്ളിവിലയ്ക്ക് ഇന്ന് മാറ്റമില്ല. ഗ്രാമിന് 110 രൂപയാണ് വിപണിയിലെ ഇന്നത്തെ നിരക്ക്.