കോഴിക്കോട്:കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എം ടി വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് ഏറ്റവും പുതിയ മെഡിക്കൽ ബുള്ളറ്റിൻ റിപ്പോർട്ട് ചെയ്തു.ഇന്നലെത്തെ അപേക്ഷിച്ച് ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.എന്നാൽ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു.വിദഗ്ധ സംഘത്തിൻ്റെ നിരീക്ഷണം തുടരുകയാണ്. രാവിലെ എട്ട് മണിയോടെയാണ് ആശുപത്രിയിൽ നിന്ന് അറിയിപ്പ് വന്നത്.എംടിയുടെ ബന്ധുക്കളും സുഹൃത്തുക്കളും ആശുപത്രിയിലാണ്. കോഴിക്കോട് മേയറും രാവിലെ തന്നെ എംടി യെ സന്ദർശിച്ച് മടങ്ങിയിരുന്നു.
എം.ടി വാസുദേവൻ നായരുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എം.ടി വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് ഏറ്റവും പുതിയ മെഡിക്കൽ ബുള്ളറ്റിൻ റിപ്പോർട്ട് ചെയ്തു.
New Update