/kalakaumudi/media/media_files/2025/11/25/sreekutti-2025-11-25-13-11-52.jpg)
തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽ നിന്നു പുറത്തേക്കു ചവിട്ടിയതിനെത്തുടർന്ന് തെറിച്ച് വീണ് ഗുരുതരാവസ്ഥയിലായ നന്ദിയോട് സ്വദേശി ശ്രീക്കുട്ടിയുടെ (19) ആരോഗ്യനിലയിൽ നേരിയ പുരോഗതി.
വെന്റിലേറ്റർ നീക്കിയെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ശ്രീക്കുട്ടി.
സ്വയം ശ്വസിക്കുന്നുണ്ടെങ്കിലും ഇപ്പോഴും അബോധാവസ്ഥയിലാണ് ശ്രീക്കുട്ടി.
ഓക്‌സിജൻ സപ്പോർട്ട് തുടരുന്നതായി ഡോക്ടർമാർ അറിയിച്ചു. ഓടുന്ന ട്രെയിനിൽ നിന്നു പെൺകുട്ടിയെ പുറത്തേക്കു ചവിട്ടി വീഴ്ത്തിയ കേസിൽ പ്രതി സുരേഷ് റിമാൻഡിലാണ്.
വധശ്രമം അടക്കം ആറു വകുപ്പുകളാണ് സുരേഷിനെതിരെ ചുമത്തിയിരിക്കുന്നത്. നവംബർ 2ന് കേരള എക്സ്പ്രസിൽ നിന്നാണ് ശ്രീക്കുട്ടിയെ ചവിട്ടി വീഴ്ത്തിയത്.
പുകവലിക്കുന്നത് ചോദ്യം ചെയ്തതിന്റെ പേരിലാണ് പ്രതി ചവിട്ടി വീഴ്ത്താൻ കാരണം.
ശ്രീക്കുട്ടിക്കൊപ്പം അർച്ചന എന്ന പെൺകുട്ടിയും ഉണ്ടായിരുന്നു. അർച്ചനയെയും സുരേഷ് ആക്രമിച്ചിരുന്നു.
ബിഹാർ സ്വദേശിയായ ശങ്കർ പാസ്വാൻ എന്നയാളാണ് പ്രതിയെ കീഴ്‌പ്പെടുത്തി അർച്ചനയെ രക്ഷിച്ചത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
