ശബരിമലയിൽ ചെറിയ ഷാംപൂ പാക്കറ്റുകൾ വിലക്കി ;രാസകുങ്കുമത്തിന്റെ വില്പനയും തടഞ്ഞു

പമ്പയിലും സന്നിധാനത്തും രാസ കുങ്കുമത്തിന്റെ വില്പനയും ഹൈക്കോടതി വിലക്കി .ഉത്തരവ് കർശനമായി നടപ്പാക്കാൻ തിരുവിതാംകൂർ ദേവസ്വംബോർഡിനു കോടതി കർശന നിർദേശം നൽകി .

author-image
Devina
New Update
highcourttttttttttttttttt

ശബരിമലയിൽ ചെറിയ ഷാംപൂ പാക്കറ്റുകൾ ഉപയോഗിക്കുന്നത് വിലക്കി  ഹൈക്കോടതി .പ്ലാസ്റ്റിക് ഉപയോഗം പരിസ്ഥിതിക്ക് ദോഷകരമെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് രാജ വിജയരാഘവൻ ,കെ വി വിജയകുമാർ എന്നിവരുടെ ബെഞ്ചിന്റെ നിർദേശം

.പമ്പയിലും സന്നിധാനത്തും രാസ കുങ്കുമത്തിന്റെ വില്പനയും ഹൈക്കോടതി വിലക്കി .ഉത്തരവ് കർശനമായി നടപ്പാക്കാൻ തിരുവിതാംകൂർ ദേവസ്വംബോർഡിനു കോടതി കർശന നിർദേശം നൽകി .

മണ്ഡല മകരവിളക്ക് തീർത്ഥാടനകാലം ആരംഭിക്കാനിരിക്കെ ഇതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ പരിശോധിക്കുകയായിരുന്നു ഹൈക്കോടതി ദേവസ്വം ബെഞ്ച് .

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങൾ കോടതി പരിശോധിച്ചു തീർത്ഥാടനത്തിനുള്ള 52 ഇടത്താവളങ്ങളിലെയും ഒരുക്കങ്ങൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും ദേവസ്വം ബോർഡിന് നിർദ്ദേശമുണ്ട് .

ഇടത്താവളങ്ങളിലെ സൗകര്യങ്ങൾ സംബന്ധിച്ച് സ്പെഷ്യൽ കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ നിർദേശം .രാസ കുങ്കുമത്തിന്റെ വില്പനയും തടഞ്ഞു .