കൊച്ചിയെ മൂടി പുകമഞ്ഞ്, ആശങ്ക; ദൃശ്യമാകുന്നത് പുക മഞ്ഞിന്റെ പ്രാഥമികഘട്ടമെന്ന് വിദഗ്ധര്‍

പുകമഞ്ഞില്‍ വലിയ ആശങ്കവേണ്ടതില്ലെന്നും എന്നാല്‍ ചിലയിടങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും കുസാറ്റ് റഡാര്‍ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ ഡോ. എം ജി മനോജ്

author-image
Shyam
New Update
WhatsApp Image 2025-12-05 at 7.34.57 AM

കൊച്ചി : നഗരത്തെ മൂടി പുകമഞ്ഞ്. തൃക്കാക്കര, വൈറ്റില, തൈക്കൂടം, ഏലൂര്‍, കളമശേരി തുടങ്ങി വിവിധ സ്ഥലങ്ങളിലെല്ലാം കനത്ത പുകമഞ്ഞാണ് അനുഭവപ്പെട്ടത്. പുകമഞ്ഞില്‍ വലിയ ആശങ്കവേണ്ടതില്ലെന്നും എന്നാല്‍ ചിലയിടങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും കുസാറ്റ് റഡാര്‍ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ ഡോ. എം ജി മനോജ് പറഞ്ഞു.കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയില്‍ മാത്രമല്ല മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലുമൊക്കെ ചൂട് കുറയുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. ചെന്നൈ തീരത്തുണ്ടായ ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി മേഘാവൃതമായ അന്തരീക്ഷമുണ്ട്. മഞ്ഞിനൊപ്പം അന്തരീക്ഷത്തിലെ പൊടിപടലവും മലിനീകരണവും ചേരുമ്പോള്‍ അത് ആരോഗ്യത്തിന് നല്ലതല്ല. ഡല്‍ഹി പോലുള്ള വന്‍ നഗരങ്ങളിലേതു പോലുള്ള സാഹചര്യം കൊച്ചിയിലില്ല. ഇവിടെ ദൃശ്യമാകുന്നത് പുക മഞ്ഞിന്റെ പ്രാഥമികഘട്ടമാണെന്നും എം ജി മനോജ് പറഞ്ഞു.കൊച്ചിയിലെ വായു ഗുണനിലവാരം കുറഞ്ഞുവരികയാണ്. വായുഗുണനിലവാര സൂചിക 170ന് മുകളിലാണ്. ഗര്‍ഭിണികളും പ്രായമായവരും കുട്ടികളും രോഗികളും ശ്രദ്ധിക്കണം.മഞ്ഞില്‍ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളും പൊടിപടലങ്ങളും അപകടം വര്‍ദ്ധിപ്പിക്കും.കൊച്ചിയിലെ വ്യവസായ മേഖലകളില്‍ താമസിക്കുന്നവര്‍ മാസ്‌ക് ഉപയോഗിക്കണം. കൊച്ചിയില്‍ കടല്‍ക്കാറ്റ് ലഭ്യമാകുന്നത് വായു മലിനീകരണം കുറയ്ക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

kerala air polution