smoke detected from air india flight before take off from thiruvananthapuram airport
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി.തിരുവനന്തപുരത്ത് നിന്ന് മസ്കറ്റിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യ വിമാനത്തിൽ നിന്നാണ് പുക ഉയർന്നത്. സംഭവത്തിൽ എയർഇന്ത്യ അന്വേഷണം പ്രഖ്യാപിച്ചു.
ടേക്ക് ഓഫിന് തൊട്ട് മുൻപായിരുന്നു വിമാനത്തിൽ നിന്ന് പുക ഉയരുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ യാത്രക്കാരെ തിരിച്ചിറക്കി പരിശോധന നടത്തി. ആശങ്ക വേണ്ടെന്നും യാത്രക്കാർക്ക് മറ്റൊരു വിമാനം ഒരുക്കുമെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു.