ഒഡീഷയില്‍ നിന്ന് ട്രെയിനില്‍ കഞ്ചാവ് കടത്ത്; യുവതി പിടിയില്‍

കോഴിക്കോട് കൊടുവള്ളി കരിങ്കമണ്‍കുഴിയില്‍ ഖദീജ (23) എന്ന യുവതിയെയാണ് രണ്ട് കിലോ കഞ്ചാവ്വുമായി ഒറ്റപ്പാലം എക്‌സൈസ് റേഞ്ച് ഓഫീസറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

author-image
Prana
New Update
ganja new

ഒഡീഷയില്‍ നിന്ന് ട്രെയിനില്‍ കഞ്ചാവ് കടത്തിയ കേസില്‍ യുവതി പിടിയില്‍. കോഴിക്കോട് കൊടുവള്ളി കരിങ്കമണ്‍കുഴിയില്‍ ഖദീജ (23) എന്ന യുവതിയെയാണ് ഒറ്റപ്പാലം എക്‌സൈസ് റേഞ്ച് ഓഫീസറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. യുവതിയില്‍ നിന്ന് രണ്ട് കിലോ കഞ്ചാവ് കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഒറ്റപ്പാലം റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതി പിടിയിലായത്. കൈയിലുണ്ടായിരുന്ന ബാഗിലാണ് യുവതി കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഒപ്പമുണ്ടായിരുന്ന യുവാവ് പരിശോധന പേടിച്ച് പാലക്കാട്ട് ട്രെയിന്‍ ഇറങ്ങിയെന്നും തന്നോട് ഒറ്റപ്പാലത്ത് ഇറങ്ങിനില്‍ക്കാനാണ് നിര്‍ദേശിച്ചതെന്നുമാണ് യുവതി മൊഴിനല്‍കിയിട്ടുള്ളത്.
ബസില്‍ ഒറ്റപ്പാലത്ത് എത്തി ബാഗ് കൈപ്പറ്റാം എന്നാണ് ഇയാള്‍ പറഞ്ഞിരുന്നതെന്നും യുവതി മൊഴി നല്‍കിയതായി എക്‌സൈസ് അധികൃതര്‍ പറയുന്നു. ഒറ്റപ്പാലം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വിപിന്‍ദാസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്.

woman ganja train arrested