മധുര–ഗുരുവായൂർ എക്സ്പ്രസിൽ നിന്ന്  യുവാവിനു പാമ്പു കടിയേറ്റു; ട്രെയിനിൻറെ ബോഗി മുദ്രവച്ചു

കാർത്തി സഞ്ചരിച്ചിരുന്ന ബോഗി, കാടുപിടിച്ചു കിടക്കുന്നതിനു സമീപമായാണ് നിർത്തിയത്. ഈ കാട്ടിൽ നിന്ന് പാമ്പ് ട്രെയിനിനുള്ളിലേക്ക് കയറിയെന്നാണ് കരുതുന്നത്.

author-image
Rajesh T L
Updated On
New Update
madhura express

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

കോട്ടയം: ഏറ്റുമാനൂരിൽ ട്രെയിനിൽ വെച്ച് യുവാവിന് പാമ്പു കടിയേറ്റു. മധുര ചിന്നകോവിലാങ്കുളം സ്വദേശി കാർത്തിക്കാണ് പാമ്പു കടിയേറ്റത് . തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മധുര–ഗുരുവായൂർ (16329) എക്സ്പ്രസിലാണ് സംഭവം.  തുടർന്ന് ട്രെയിനിൻറെ ബോഗി മുദ്രവച്ചു. രാവിലെ ഒമ്പതരയോടെയാണ് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനെത്തിയത്. കാർത്തി സഞ്ചരിച്ചിരുന്ന ബോഗി, കാടുപിടിച്ചു കിടക്കുന്നതിനു സമീപമായാണ് നിർത്തിയത്. ഈ കാട്ടിൽ നിന്ന് പാമ്പ് ട്രെയിനിനുള്ളിലേക്ക് കയറിയെന്നാണ് കരുതുന്നത്. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച കാർ‌ത്തി ഇപ്പോൾ നിരീക്ഷണത്തിലാണ്.

madhura guruvayur express snake bite