/kalakaumudi/media/media_files/2026/01/28/velli-2026-01-28-11-36-32.jpg)
കൊച്ചി: എസ്എന്‍ഡിപി-എന്‍എസ്എസ് ഐക്യം ഇനി ചര്‍ച്ചയാകേണ്ടതില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മാധ്യമ വിചാരണ അവസാനിപ്പിക്കണമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. തന്റെ സമുദായത്തില്‍ എല്ലാ പാര്‍ട്ടിക്കാരുമുണ്ട്. അവരുടെ വിശ്വാസം അനുസരിച്ച് വോട്ട് ചെയ്യാം. സ്ഥാനാര്‍ത്ഥി നിര്‍ണയം കഴിഞ്ഞ് ബോര്‍ഡ് കൂടി എസ്എന്‍ഡിപി അഭിപ്രായം പറയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. കൊച്ചി പൊന്നുരുന്നിയില്‍ എസ്എന്‍ഡിപി പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍.
സ്വര്‍ണക്കൊള്ള വിവാദം തിരഞ്ഞെടുപ്പ് കഴിയുന്നത് വരെയുള്ളൂ. അത് കഴിഞ്ഞാല്‍ ചര്‍ച്ച പോലും ഉണ്ടാകില്ല. പിണറായി സര്‍ക്കാര്‍ മൂന്നാമതും വരാന്‍ സാധ്യതയുണ്ട്. സര്‍ക്കാരിനെ കുറിച്ച് തനിക്ക് മോശം അഭിപ്രായം ഇല്ല. ബിജെപിക്ക് വലിയ മുന്നേറ്റം സംഭവിച്ചിട്ടുണ്ട്. രാജീവ് ചന്ദ്രശേഖര്‍ വലിയ മുന്നേറ്റം നടത്തി. സമുദായ സ്ഥാനാര്‍ത്ഥി വേണമെന്ന ആവശ്യം എസ്എന്‍ഡിപി ഉന്നയിക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
