സിപിഐ മൂഢസ്വര്‍ഗത്തില്‍,ഈഴവരുള്‍പ്പെടെ പിന്നാക്കസമുദായം ഇടതുപാര്‍ട്ടികളുടെ നട്ടെല്ല്: വെളളാപ്പളളി

മുഖ്യമന്ത്രിയുടെ കാറില്‍ സഞ്ചരിച്ചാല്‍ എന്ത് സംഭവിക്കാനാണെന്നും അദ്ദേഹം ചോദിച്ചു.മുഖ്യമന്ത്രിയുമായി അടുത്ത സൗഹൃദവും സ്‌നേഹവും ആണുള്ളത്.കാറില്‍ കയറിയത് രാജ്യദ്രോഹം ചെയ്തതുപോലെ വരുത്താന്‍ ശ്രമം നടക്കുന്നു.

author-image
Biju
New Update
nadesan vellappally

തിരുവനന്തപുരം: സിപിഐ മൂഢസ്വര്‍ഗത്തിലെന്ന് വെളളാപ്പളളി നടേശന്‍ പരിഹസിച്ചു.യോഗനാദത്തിലെ ലേഖനത്തിലാണ് പരാമര്‍ശം.ഈഴവരുള്‍പ്പെടെ പിന്നാക്കസമുദായം ഇടതുപാര്‍ട്ടികളുടെ നട്ടെല്ല്. സിപിഐയുടെ നവനേതാക്കള്‍ക്ക് ആ ബോധ്യമിസ്സ.സിപിഎമ്മും താനുമായുളള ബന്ധം തിരിച്ചടിയായെന്ന് വിമര്‍ശിക്കുന്നവര്‍ മൂഢസ്വര്‍ഗത്തിലാണ്

മുഖ്യമന്ത്രിയുടെ കാറില്‍ സഞ്ചരിച്ചാല്‍ എന്ത് സംഭവിക്കാനാണെന്നും അദ്ദേഹം ചോദിച്ചു.മുഖ്യമന്ത്രിയുമായി അടുത്ത സൗഹൃദവും സ്‌നേഹവും ആണുള്ളത്.കാറില്‍ കയറിയത് രാജ്യദ്രോഹം ചെയ്തതുപോലെ വരുത്താന്‍ ശ്രമം നടക്കുന്നു.ഉന്നതജാതിക്കാരനോ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടയാളോ എങ്കില്‍ ചര്‍ച്ചയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു