മുസ്ലിം ലീഗിനെ കടന്നാക്രമിച്ചും വിവാദങ്ങളിൽ നിലപാട് കടുപ്പിച്ചും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ

വർക്കലയിൽ ഉണ്ടായ തർക്കത്തിൽ മാധ്യമ പ്രവർത്തകനെ അധിക്ഷേപിക്കുന്ന പരാമർശങ്ങളും വെള്ളാപ്പള്ളി നടത്തി.സിപിഐക്ക് എതിരായ വിമർശനം ആവർത്തിക്കാനും വെള്ളാപ്പള്ളി നടേശൻ വാർത്താസമ്മേളനത്തിൽ തയ്യാറായി

author-image
Devina
New Update
vellappally

ആലപ്പുഴ: മുസ്ലീംലീഗിനെ കടന്നാക്രമിച്ചും, വിവാദങ്ങളിൽ തന്റെ  നിലപാട്  വ്യക്തമാക്കിയും  എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

ശിവഗിരിയിൽ മാധ്യമങ്ങളുമായുണ്ടായ തർക്കം ഉൾപ്പെടെ വിശദീകരിച്ചാണ് വെള്ളാപ്പള്ളി ആലപ്പുഴയിൽ മാധ്യമങ്ങളെ കണ്ടത്.

 തന്നെ മുസ്ലീം വിരോധിയായി ചിത്രീകരിക്കാൻ പലരും ശ്രമിക്കുന്നു.

താൻ വിമർശിച്ച മുസ്ലീം ലീഗിനെയാണ്.

 പ്രശ്‌നാധിഷ്ഠിതമായ അഭിപ്രായങ്ങളാണ് ഞാൻ പറഞ്ഞതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ലീഗ് ഭരണത്തിൽ ഇരുന്നപ്പോൾ സാമൂഹ്യ നീതി നടപ്പാക്കിയില്ല.

മലപ്പുറത്ത് മുസ്ലീം സമുദായത്തിന് മുട്ടിന് മുട്ടിന് കോളജുകൾ അനുവദിച്ചു.

 ഈഴവ സമുദായത്തിന് അനുവദിച്ചത് ഒരു എയ്ഡഡ് കോളജ് മാത്രമാണ് ലഭിച്ചത്.

 ലീഗ് സാമൂഹ്യ നീതി നടപ്പാക്കിയോ എന്ന് ആത്മ പരിശോധന നടത്തണം.

 മുസ്ലീം ലീഗ് നേതാക്കൾ ഈഴവർക്ക് എതിരെ മൂസ്ലീം സമുദായത്തെ തിരിച്ചുവിടാൻ ശ്രമിക്കുകയാണ്.

 മാറാട് കലാപം ആപർത്തിക്കാൻ ആണ് ലീഗിന്റെ ശ്രമം എന്നും വെള്ളാപ്പള്ളി പറഞ്ഞു.

വർക്കലയിൽ ഉണ്ടായ തർക്കത്തിൽ മാധ്യമ പ്രവർത്തകനെ അധിക്ഷേപിക്കുന്ന പരാമർശങ്ങളും വെള്ളാപ്പള്ളി നടത്തി.

തന്റെ പ്രായം പോലും മാനിക്കാതെയാണ് വർക്കലയിൽ മാധ്യമ പ്രവർത്തകർ നടുറോഡിൽ തടഞ്ഞത്.

താൻ കയർത്ത മാധ്യമ പ്രവർത്തകൻ എംഎസ്എഫുകാരനാണ്. ഈരാട്ടുപേട്ടക്കാരനായ തീവ്രവാദി എന്നാണ് ഇയാളെ കുറിച്ച് ലഭിച്ച വിവരം എന്നും വെള്ളാപ്പള്ളി ആരോപിച്ചു.

 സിപിഐക്ക് എതിരായ വിമർശനം ആവർത്തിക്കാനും വെള്ളാപ്പള്ളി നടേശൻ വാർത്താസമ്മേളനത്തിൽ തയ്യാറായി.

തെരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് സിപിഐ മുന്നണിയ്ക്കുള്ളിൽ പറയണം. മുന്നണിയിൽ പറയേണ്ടത് പുറത്ത് പറഞ്ഞ് വിവാദമുണ്ടാക്കി.

പിന്നോക്കക്കാരുടെ പിന്തുണയാണ് ഇടതുപക്ഷത്തിന്റെ അടിത്തറ.

ഇത് സിപിഐ മനസിലാക്കണം. താൻ പിണറായിയുടെ ജിഹ്വയല്ലെന്നും വെള്ളാപ്പള്ളി വാർത്താസമ്മേളനത്തിൽ പറഞ്ഞു.