സുംബയെ എതിര്‍ക്കുന്ന മുസ്ലിം നേതൃത്വത്തിന്റെ നിലപാട് ശരിയല്ല: വെള്ളാപ്പള്ളി നടേശന്‍

സുംബയെ എതിര്‍ക്കുന്ന ഒരു വിഭാഗം മുസ്ലിം നേതൃത്വത്തിന്റെ നിലപാട് ശരിയല്ല. വെറുതെ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്നും ഈ ശ്രമങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍മാറണമെന്നും വെള്ളാപ്പള്ളി പറഞ്ഞു

author-image
Biju
New Update
vellanbjdsaf

ആലപ്പുഴ: സ്‌കൂളുകളിലെ സൂംബയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സുംബയെ എതിര്‍ക്കുന്ന ഒരു വിഭാഗം മുസ്ലിം നേതൃത്വത്തിന്റെ നിലപാട് ശരിയല്ല. വെറുതെ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്നും ഈ ശ്രമങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍മാറണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. മത രാജ്യമോ മത സംസ്ഥാനമോ സൃഷ്ടിക്കാന്‍ ശ്രമമെന്ന് ആരെങ്കിലും പറഞ്ഞാല്‍ തെറ്റ് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, നിലമ്പൂര്‍ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തോറ്റു എന്ന് പറയാന്‍ കഴിയില്ലെന്നും നല്ല വോട്ട് നേടിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. നിലമ്പൂര്‍ സീറ്റ് യുഡിഎഫിന്റേതാണെന്നും അത് അംഗീകരിക്കണമെന്നും ജനങ്ങളെ കൂടെ നിര്‍ത്താന്‍ അന്‍വറിന് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. അന്‍വര്‍ നേടിയ വോട്ടുകള്‍ ചെറുതായി കാണാന്‍ ആവില്ല. അന്‍വര്‍ പാര്‍ട്ടിക്ക് വിധേയമായാല്‍ എടുക്കാമെന്ന കോണ്‍ഗ്രസ്സ് നിലപാട് മികച്ചതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

vellapalli natesan