ക്രിസ്മസ് ദിനത്തില്‍ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരത്തെ അമ്മത്തൊട്ടിലില്‍ എത്തിയ പുതിയ അതിഥിക്ക് പേരിട്ടു. മൂന്നു ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിന് സ്‌നിഗ്ദ എന്നാണ് പേരിട്ടിരിക്കുന്നത്. മന്ത്രി വീണാ ജോര്‍ജ്ജിന്റെ സാന്നിധ്യത്തിലാണ് പേര് തിരഞ്ഞെടുത്തത്. ഇന്ന് പുലര്‍ച്ചെ 5.50നാണ് കുഞ്ഞിനെ ലഭിച്ചത്. കുഞ്ഞിന് പേര് നിര്‍ദേശിക്കാന്‍ മന്ത്രി വീണാ ജോര്‍ജ് സാമൂഹ്യമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിരുന്നു.
നിര്‍ദ്ദേശിക്കപ്പെട്ട പേരുകളില്‍ നിന്ന് നറുക്കെടുത്താണ് കുഞ്ഞിനുളള പേര് തിരഞ്ഞെടുത്തത്. മൂന്ന് കിലോഗ്രാമിനടുത്താണു തൂക്കം. ഈ വര്‍ഷം 12 പെണ്‍കുഞ്ഞുങ്ങളും 10 ആണ്‍കുഞ്ഞുങ്ങളും അടക്കം 22 കുഞ്ഞുങ്ങളെയാണ് അമ്മ തൊട്ടിലില്‍ ലഭിച്ചത്.
സ്‌നിഗ്ദ; ക്രിസ്മസ് ദിനം അമ്മത്തൊട്ടിലിലെത്തിയ പെണ്‍കുഞ്ഞിന് പേരിട്ടു
ഇന്ന് പുലര്‍ച്ചെ 5.50നാണ് കുഞ്ഞിനെ ലഭിച്ചത്. കുഞ്ഞിന് പേര് നിര്‍ദേശിക്കാന്‍ മന്ത്രി വീണാ ജോര്‍ജ് സാമൂഹ്യമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിരുന്നു.
New Update