രാജഗിരി ക്രിക്കറ്റ് ലീഗ് ജേതാക്കളായി സോറിങ് സിക്‌സസ്

രണ്ട് ദിവസം നീണ്ട് നിന്ന ക്രിക്കറ്റ് ലീഗിന്റെ സമാപന സമ്മേളനത്തിൽ മുൻ ഇന്ത്യൻ താരവും കേരള ക്രിക്കറ്റ് ടീം പരിശീലകനുമായ ടിനു യോഹന്നാനും, പ്രശസ്ത മാധ്യമപ്രവർത്തകൻ മനീഷ് നാരായണനും മുഖ്യ അതിഥികളായി.

author-image
Shyam Kopparambil
New Update
sd

 

തൃക്കാക്കരരാജഗിരി വാലി ക്യാമ്പസ് മൈതാനത്ത് നടന്ന  വാശിയേറിയ ഫൈനൽ മത്സരത്തിൽ  ഹോക്‌സ് മലപ്പുറത്തിനെ പരാജയപ്പെടുത്തിയാണ് സോറിങ് സിക്‌സസ് ജേതാക്കളായത്.  മലപ്പുറം  ഹോക്‌സ് മൂന്നാം സ്ഥാനം സ്വന്തമാക്കി. രണ്ട് ദിവസം നീണ്ട് നിന്ന ക്രിക്കറ്റ് ലീഗിന്റെ സമാപന സമ്മേളനത്തിൽ മുൻ ഇന്ത്യൻ താരവും കേരള ക്രിക്കറ്റ് ടീം പരിശീലകനുമായ ടിനു യോഹന്നാനും, പ്രശസ്ത മാധ്യമപ്രവർത്തകൻ മനീഷ് നാരായണനും മുഖ്യ അതിഥികളായി.

ഇന്നലെ നടന്ന സെമി ഫൈനൽ മത്സരത്തിൽ  കോട്ടയം മാവെറിക്‌സിനെ (68/8) സോറിങ് സിക്‌സസ് എറണാകുളം(72/3) പരാജയപ്പെടുത്തി. രണ്ടാം സെമി ഫൈനൽ  മത്സരത്തിൽ  ഫാൽക്കൻസ്  ആലപ്പുഴയെ (101/3) ഹോക്‌സ് മലപ്പുറം (102/6) തോൽപ്പിച്ചു. തുടര്‍ന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ ഹോക്‌സ് മലപ്പുറത്തിനെ (74/7) തോൽപ്പിച്ചു. സോറിങ് സിക്‌സസ് (76/4) ആർ .സി.എൽ നാലാം സീസണ്‍ സ്വന്തമാക്കി. പ്ലയര്‍ ഓഫ് ദി മാച്ചും, പ്ലയര്‍ ഓഫ് ദി സീരിസുമായി സോറിങ് സിക്‌സസ് താരം അനീഷ് പി രാജനെ തിരഞ്ഞെടുത്തു. 

cricket rajagiri rajagiri college kochi