മെറീ ഹോം ഭവന വായ്പയുടെ പലിശ 7 ശതമാനമാക്കി കുറച്ചു

ഭിന്നശേഷിക്കാര്‍ക്ക് വീടു നിര്‍മിക്കാനും വാങ്ങുന്നതിനും സാമൂഹ്യനീതി വകുപ്പിനു കീഴില്‍ കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്‍പറേഷന്‍ ആരംഭിച്ച വായ്പ പദ്ധതിയാണ് 'മെറി ഹോം'.

author-image
Biju
New Update
fyt

Rep. Img

തിരുവനന്തപുരം: ഭിന്നശേഷിക്കാര്‍ക്ക് കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്‍പറേഷന്‍ മുഖേന നല്‍കിവരുന്ന മെറീ ഹോം ഭവന വായ്പയുടെ പലിശ 7 ശതമാനമാക്കി കുറച്ചതായി മന്ത്രി ആര്‍ ബിന്ദു അറിയിച്ചു. അന്‍പതു ലക്ഷം രൂപ വരെയുള്ള വായ്പയ്ക്കാണ് പലിശ 7 ശതമാനമാക്കി കുറച്ചത്. 

ഭിന്നശേഷിക്കാര്‍ക്ക് വീടു നിര്‍മിക്കാനും വാങ്ങുന്നതിനും സാമൂഹ്യനീതി വകുപ്പിനു കീഴില്‍ കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്‍പറേഷന്‍ ആരംഭിച്ച വായ്പ പദ്ധതിയാണ് 'മെറി ഹോം'. 

ഭിന്നശേഷിക്കാര്‍ക്ക് ഈ ആവശ്യത്തിന് മറ്റെങ്ങും ലഭിക്കാത്ത കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കുന്ന പദ്ധതിയാണിത്. പ്രോസസിങ് ചാര്‍ജ് ഇല്ലാതെ ഏറ്റവും ലളിതമായ നടപടിക്രമങ്ങളിലൂടെയാണ് മെറി ഹോം പദ്ധതിയില്‍ വായ്പ നല്‍കി വരുന്നത്. 

വിശദ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്‍പറേഷന്‍, പൂജപ്പുര, തിരുവനന്തപുരം 695012 എന്ന വിലാസത്തില്‍ ബന്ധപ്പെടാം. www.hpwc.kerala.gov.in എന്ന വെബ്‌സൈറ്റിലും 0471 2347768, 9497281896 എന്നീ നമ്പറുകളിലും വിവരം ലഭിക്കും.

 

kerala state