പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപത്തിന് പിന്നാലെ 17 വയസ്സുകാരിയായ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ ആത്മഹത്യ ചെയ്തു. തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിയായ പ്ലസ്ടു വിദ്യാർഥിനിയാണ് മരിച്ചത്.കഴിഞ്ഞ തിങ്കളാഴ്ചയാണ് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ചികിത്സയിലിരിക്കേ ഇന്നലെ രാത്രിയാണ് മരിച്ചത്. പൂജപ്പുര പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.