ക്ഷേമപെൻഷൻ കുടിശ്ശിക ഉടൻ തീർക്കുമെന്ന് നിയമസഭയിൽ ധനമന്ത്രി; സംസ്ഥാന സർക്കാർ പറ്റിക്കുന്നുവെന്ന് പ്രതിപക്ഷം

സമയ ബന്ധിതമായി കുടിശ്ശിക മുഴുവൻ കൊടുക്കുമെന്നും മന്ത്രിസഭയിൽ അദ്ദേഹം പറഞ്ഞു.സാമ്പത്തിക മേഖലയിൽ കേന്ദ്രത്തിന്  നിഷേധാത്മക സമീപനമാണുള്ളത്. ഒരു മാസം പെൻഷൻ കൊടുക്കാൻ 900 കോടി വേണം.കേന്ദ്രത്തിനെതിരെ ഒരുമിച്ച് സമരം ചെയ്യാൻ പ്രതിപക്ഷം തയ്യാറുണ്ടോയെന്നും ധനമന്ത്രി ചോദിച്ചു.

author-image
Greeshma Rakesh
Updated On
New Update
pension-delay

social security pension delay issue in todays kerala assembly

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമ പെൻഷൻ കുടിശ്ശികയുമായി ബന്ധപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷം അവതരിപ്പിച്ച  അടിയന്തര പ്രമേയ നോട്ടിസിന് അടിയന്തര സ്വഭാവം ഇല്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. പ്രതിപക്ഷം മുതലെടുപ്പ് നടത്തുകയാണെന്ന് പറഞ്ഞ ധനമന്ത്രി നിലവിലെ അഞ്ചു മാസത്തെ കുടിശ്ശികയുടെ ഒരു ഗഡു ഉടൻ നൽകുമെന്നും വ്യക്തമാക്കി. 

സമയ ബന്ധിതമായി കുടിശ്ശിക മുഴുവൻ കൊടുക്കുമെന്നും മന്ത്രിസഭയിൽ അദ്ദേഹം പറഞ്ഞു.സാമ്പത്തിക മേഖലയിൽ കേന്ദ്രത്തിന്  നിഷേധാത്മക സമീപനമാണുള്ളത്. ഒരു മാസം പെൻഷൻ കൊടുക്കാൻ 900 കോടി വേണം.കേന്ദ്രത്തിനെതിരെ ഒരുമിച്ച് സമരം ചെയ്യാൻ പ്രതിപക്ഷം തയ്യാറുണ്ടോയെന്നും ധനമന്ത്രി ചോദിച്ചു.

അതെസമയം പെൻഷൻ കുടിശ്ശിക വിഷയത്തിന്  അടിയന്തര പ്രാധാന്യം ഇല്ലെന്ന ധനമന്ത്രിയുടെ പ്രസ്താവനക്കെതിരെ, അടിയന്തിപ പ്രമേയ നോട്ടീസ് കൊണ്ടുവന്ന പിസിവിഷ്ണു നാഥ് പ്രതികരിച്ചു.ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ നിന്നും സർക്കാൻ ഒരു പാഠവും പഠിച്ചില്ല എന്ന് വ്യക്തമാക്കുന്നതാണ്‌ ധനമന്ത്രിയുടെ നിലപാടെന്ന് വിഷ്ണു നാഥ് പറഞ്ഞു. ഉമ്മൻ ചാണ്ടി സർക്കാരിൻറെ  കാലത്ത്  18 മാസത്തെ കുടിശ്ശിക ഉണ്ടെന്ന ധനമന്ത്രിയുടെ പ്രസ്താവന തെറ്റാണ്. പെൻഷൻ അവകാശമല്ല സഹായമാണെന്ന് ഹൈകോടതിയിൽ സർക്കാർ സത്യർ വാങ് മൂലം നൽകി. ക്ഷേമ പെൻഷനിൽ നിന്ന് സർക്കാർ മെല്ലെ പിൻവാങ്ങുകയാണെന്നും വിഷ്ണുനാഥ് പറഞ്ഞു.

പെൻഷൻ നല്കാൻ ഇന്ധന സെസ് ഏർപ്പെടുത്തിയിട്ടും സർക്കാർ പറ്റിക്കുകയാണ്. കെട്ടിട നിർമ്മാണ തൊഴിലാളി പെൻഷൻ ഒരു വർഷമായി കുടിശ്ശികയാണ്‌. ഉമ്മൻ ചാണ്ടിയുടെ കാലത്ത് പലർക്കും പല പെൻഷൻ കിട്ടുമായിരുന്നു.  തെരഞ്ഞെടുപ്പിൽ എന്ത് കൊണ്ട് എൽഡിഎഫ് തോറ്റു എന്നറിയാൻ ഒരു നിർമ്മാണ തൊഴിലാളിയെ കണ്ടാൽ മതി. അല്ലാതെ മൂന്നു ദിവസം ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും വിഷ്ണുനാഥ് പറഞ്ഞു

മന്ത്രിയുടെ വിശദീകരണത്തിൻറെ അടിസ്ഥാനത്തിൽ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. വിഷയം അതീവ ഗുരുതരമാണെന്ന്  പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.കുടിശ്ശികയുടെ കാര്യത്തിൽ സർക്കാൻ കള്ളം പറയുന്നു. നിലവിൽ ആറ് മാസത്തെ കുടിശ്ശികയുണ്ട്. ഉമ്മൻ ചാണ്ടിയുടെ കാലത്ത് 18 മാസത്തെ പെൻഷൻ കുടിശ്ശിക ഉണ്ടായിരുന്നെന്ന് ധനമന്ത്രി പറഞ്ഞത് ശരിയല്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

 

congress kerala assembly pension delay ldf