/kalakaumudi/media/media_files/2026/02/25/penshan-2026-02-25-12-02-16.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് ഫെബ്രുവരി മാസത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെൻഷൻ വിതരണം ഇന്നു മുതൽ ആരംഭിക്കും. 62 ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കൾക്ക് 2,000 രൂപ വീതമാണ് പെൻഷൻ ലഭിക്കുക. ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ള 26.62 ലക്ഷം പേർക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി വീടുകളിലും പെൻഷൻ എത്തിക്കും.ക്ഷേമനിധി ബോർഡുകളിൽ അംഗങ്ങളായവർക്ക് അതത് ബോർഡുകൾ വഴിയാണ് തുക വിതരണം ചെയ്യുക.
ദേശീയ പെൻഷൻ പദ്ധതിയിൽ (എൻപിഎസ്) ഉൾപ്പെട്ട 8.46 ലക്ഷം പേർക്കുള്ള കേന്ദ്രവിഹിതം ലഭ്യമാകാത്ത സാഹചര്യത്തിലും, പെൻഷൻ മുടങ്ങാതിരിക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചു.ഈ സർക്കാർ ഇതുവരെ 49,433.83 കോടി രൂപ ക്ഷേമപെൻഷനായി വിതരണം ചെയ്തു. ഒന്നാം പിണറായി സർക്കാർ 35,154 കോടി രൂപയും നൽകി. എന്നാൽ 2011-16 കാലയളവിലെ യുഡിഎഫ് സർക്കാർ വെറും 9,011 കോടി രൂപ മാത്രമാണ് നൽകിയിരുന്നത്.
യുഡിഎഫ് കാലത്ത് 600 രൂപയായിരുന്ന പെൻഷൻ ഘട്ടംഘട്ടമായാണ് എൽഡിഎഫ് സർക്കാർ 2,000 രൂപയായി ഉയർത്തിയത്. കുടിശികയില്ലാതെ എല്ലാ മാസവും പെൻഷൻ വിതരണം ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കെഎൻ ബാലഗോപാൽ വ്യക്തമാക്കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
