പോക്‌സോ കേസ് പ്രതിയായ സൈനികന്‍ കീഴടങ്ങി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ ഏഴാം പ്രതി പെരുനാട് പൊട്ടന്‍മൂഴി വാഴവിളയില്‍ മനുവാണ് ഇന്ന് വൈകിട്ട് കോടതിയില്‍ കീഴടങ്ങിയത്. 19 പ്രതികളുള്ള കേസില്‍ ഇതോടെ 18 പേരും അറസ്റ്റിലായി. ഒരു പ്രതി വിദേശത്താണ്.

author-image
Prana
New Update
manu

റാന്നി പെരുനാട് പോലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്ന പോക്‌സോ കേസില്‍ പ്രതിയായ സൈനികന്‍ കോടതിയില്‍ കീഴടങ്ങി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ ഏഴാം പ്രതി പെരുനാട് പൊട്ടന്‍മൂഴി വാഴവിളയില്‍ മനുവാണ് ഇന്ന് വൈകിട്ട് കോടതിയില്‍ കീഴടങ്ങിയത്.

19 പ്രതികളുള്ള കേസില്‍ ഇതോടെ 18 പേരും അറസ്റ്റിലായി. ഒരു പ്രതി വിദേശത്താണ്. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരും ഉള്‍പ്പെടുന്നു. മനുവിനെ കൊട്ടാരക്കര സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.

POCSO Case soldier Arrest