/kalakaumudi/media/media_files/4eUbdxUzAepNgnftGpuQ.jpg)
കൊച്ചി: കേരളത്തിലെ പ്രമുഖ ടൂർ ഓപ്പറേറ്ററായ സോമൻസ് ലെഷർ ടൂർസ് കുറഞ്ഞ ചെലവിലുളള യാത്രകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌ത ലോകയാത്ര.കോം (Lokayatra.com) എന്ന സഹോദര സ്ഥാപനം ആരംഭിച്ചു. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകൾക്ക് പ്രീമിയം യാത്രാനുഭവങ്ങൾ പ്രദാനം ചെയ്‌ത് 27 വർഷത്തെ പരിചയമാണ് സോമൻസ് ലെഷർ ടൂർസിനുളളത്.എല്ലാവർക്കും ബജറ്റ് ചിന്തകൾ കൂടാതെ യാത്രയുടെ സന്തോഷം അനുഭവിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി ഓഫറുകൾ വിപുലീകരിക്കുന്നത്. ആഡംബര ടൂറുകൾ വളരെ ചെലവേറിയതായി കരുതുന്നവർക്കും പുതിയ ലക്ഷ്യസ്ഥാനങ്ങൾ പര്യവേക്ഷണം ചെയ്യാൻ താൽപ്പര്യമുള്ള യുവാക്കൾക്കും കുടുംബങ്ങൾക്കുമാണ്
ലോകയാത്ര ഡോട്ട് കോം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
അധികം ചെലവില്ലാതെ ലോകം ചുറ്റി സഞ്ചരിക്കാനുള്ള അവസരമാണ് ഈ പുതിയ പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നതെന്ന് സോമൻസ് ലെഷർ ടൂർസിന്റെ മാനേജിംഗ് ഡയറക്ടറും ലോകയാത്ര ഡോട്ട് കോമിൻ്റെ പ്രൊമോട്ടറുമായ എം.കെ സോമൻ പറഞ്ഞു.ആഭ്യന്തര, അന്തർദേശീയ യാത്രകൾക്കായി ബജറ്റ് സൗഹൃദ അവധിക്കാല പാക്കേജുകളുടെ വിപുലമായ ശ്രേണി, ബജറ്റിനുള്ളിൽ സമ്പൂർണ യാത്രാനുഭവം പ്രദാനം ചെയ്യുന്ന ശ്രദ്ധാപൂർവം ക്യൂറേറ്റ് ചെയ്‌ത യാത്രാ പദ്ധതികൾ, കുറഞ്ഞ ബജറ്റിൽ സാഹസികത ആഗ്രഹിക്കുന്ന യുവാക്കളുടെയും കുടുംബങ്ങളുടെയും ഗ്രൂപ്പുകളുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ഫ്ലെക്‌സിബിൾ ഓപ്‌ഷനുകൾ തുടങ്ങിയവയാണ് ലോകയാത്ര ഡോട്ട് കോമിൻ്റെ പ്രത്യേകതകൾ.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)

/kalakaumudi/media/member_avatars/2025/03/05/2025-03-05t152720296z-hacker-logo-design-a-mysterious-and-dangerous-hacker-illustration-vector.jpg )