പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പ്രചാരണ പരിപാടിക്ക് ചുമതലകൾ നൽകിയില്ലെന്ന് പരസ്യമായ അതൃപ്‌തി പങ്കു വെച്ച് ചാണ്ടി ഉമ്മൻ.എല്ലാവർക്കും പാർട്ടി ചുമതലകൾ നൽകിയിരുന്നു എന്നാൽ തനിക്ക് ഒന്നും നൽകിയില്ല.അത് എന്താണെന്ന് അറിറിയില്ല.ഇതിനെക്കുറിച്ച് കൂടുതലൊന്നും പ്രതികരിക്കുന്നില്ല,അന്ന് പറയേണ്ട എന്ന് കരുതിയതാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.പാർട്ടി വിളിക്കുമ്പോൾ പോകുമെന്നും അദ്ദേഹം പറയുന്നു.
ചിലർ മാറ്റി നിർത്തപ്പെടുകയും ചിലർ മാത്രം വരിലയും ചെയ്യുന്ന സഹചര്യമുണ്ട്.എല്ലാവരെയും സംഘടന ചേർത്ത് കൊണ്ട് പോകുകയാണ് വേണ്ടത്.ഇവിടെ മാറ്റി നിർത്തേണ്ട ഒരു സമീപനമാണ് ഉണ്ടാകുന്നതേനിന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും കെ.സുധാകരനെ മാറ്റേണ്ടതല്ല ഇതിന് പരിഹാരം.അത്തരത്തിലൊരു ചർച്ച പോലും പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
