രാഹുല്‍ മാങ്കൂട്ടത്തിലിന്റെ എംഎല്‍എ സ്ഥാനം; രാജിക്കായി ഒരുവിഭാഗം നേതാക്കള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംല്‍എക്കെതിരായ പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷ സംഘടനകള്‍. അടൂരിലെ വീട്ടിലേക്കും പാലക്കാട്ടെ ഓഫീസിലേക്കും ഇന്നും മാര്‍ച്ച് നടക്കും. ഡിവൈഎഫ്‌ഐ ഇന്ന് പ്രതിഷേധ സദസ് സംഘടിപ്പിച്ചിട്ടുണ്ട്.

author-image
Biju
New Update
rahul

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ എംഎല്‍എ സ്ഥാനത്തിനും ഭീഷണി. രാഹുലിനെ എംഎല്‍എ സ്ഥാനത്ത് നില നിര്‍ത്തണോ എന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ചോദ്യം ഉയര്‍ത്തുന്നത്. സാങ്കേതികത്വം പറഞ്ഞുള്ള സംരക്ഷണം പാര്‍ട്ടിക്ക് ദോഷമല്ലേ എന്ന ചോദ്യം ഇവര്‍ ഉയര്‍ത്തുന്നു. അതേസമയം, പരാതിയും കേസുമില്ലാതെ ഇപ്പോള്‍ നടപടി കടുപ്പിക്കണോ എന്നാണ് മറ്റൊരു വിഭാഗം ചോദിക്കുന്നത്.

എന്നാല്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ എംല്‍എക്കെതിരായ പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷ സംഘടനകള്‍. അടൂരിലെ വീട്ടിലേക്കും പാലക്കാട്ടെ ഓഫീസിലേക്കും ഇന്നും മാര്‍ച്ച് നടക്കും. ഡിവൈഎഫ്‌ഐ ഇന്ന് പ്രതിഷേധ സദസ് സംഘടിപ്പിച്ചിട്ടുണ്ട്. ബിജെപി അടൂരിലെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി പ്രതിഷേധിക്കും. കണ്ണൂരില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വേറിട്ട പ്രതിഷേധമാണ് ഡിവൈഎഫ്‌ഐ നടത്തിയത്. കണ്ണൂര്‍ മലപ്പട്ടത്തെ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷ സമയത്ത് രാഹുല്‍ മാങ്കുട്ടം പ്രസംഗിച്ച മലപ്പട്ടം സെന്ററില്‍ ഡിവൈഎഫ്‌ഐ, മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ സോപ്പ് വെള്ളം തളിച്ച് വൃത്തിയാക്കി. മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം ടി കെ സുലേഖ പരിപാടി ഉദ്ഘാടനം ചെയ്തു.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ചതോടെ യൂത്ത് കോണ്‍ഗ്രസില്‍ പൊരിഞ്ഞ പോരാണ്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവിയ്ക്കായി രണ്ടും കല്പിച്ച് നീക്കങ്ങള്‍ ശക്തമാക്കുകയാണ് അബിന്‍ വര്‍ക്കി. നിലവിലെ ഭാരവാഹികള്‍ അല്ലാതെ പുറത്തുനിന്ന് ഒരാളെ കൊണ്ട് വന്നാല്‍ രാജി വെക്കുമെന്ന് അബിന്‍ വര്‍ക്കി അടക്കം 40 ഭാരവാഹികള്‍ നേതൃത്വത്തെ അറിയിച്ചു. മാങ്കൂട്ടത്തിലിനെ ചതിച്ചത് താന്‍ ആണെന്ന തരത്തില്‍ നടന്ന 'ബാഹുബലി' പ്രചാരണം തന്നെ വെട്ടാന്‍ എന്ന് അബിന്‍ വര്‍ക്കി വിശദീകരിക്കുന്നു.

rahul mamkoottathil