ചില പുഴുക്കുത്തുകൾ എവിടെയുമുണ്ടാകും; അൻവറിനെ പിന്തുണച്ച് കാരായി രാജൻ

ഉപ്പ് തിന്നവർ വെള്ളം കുടിക്കുകയും ശിക്ഷയേറ്റു വാങ്ങേണ്ടി വരികയും ചെയ്യുമെന്നത് ഈ നേതൃത്വത്തിലുള്ള വിശ്വാസമാണെന്നും കാരായി രാജൻ പറഞ്ഞു. 

author-image
Anagha Rajeev
Updated On
New Update
karayi rajan pv anwar
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: പി വി അൻവർ എംഎൽഎയുടെ ആരോപണങ്ങളെ പിന്തുണച്ച് കാരായി രാജൻ. ആഭ്യന്തര വകുപ്പിൽ വിശ്വാസമുണ്ടെങ്കിലും ചില പുഴുക്കുത്തുകൾ അവിടെയുമുണ്ടാകാമെന്ന് കാരായി രാജൻ പറഞ്ഞു. ഉപ്പ് തിന്നവർ വെള്ളം കുടിക്കുകയും ശിക്ഷയേറ്റു വാങ്ങേണ്ടി വരികയും ചെയ്യുമെന്നത് ഈ നേതൃത്വത്തിലുള്ള വിശ്വാസമാണെന്നും കാരായി രാജൻ പറഞ്ഞു. 

ഞങ്ങൾക്ക് ആഭ്യന്തര വകുപ്പിൽ ഉറച്ച വിശ്വാസമുണ്ട്, അത് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ കൂടിയാണ്. എന്നാൽ ചില പുഴുക്കുത്തുകൾ എവിടെയുമുണ്ടാകും. അത് സമൂഹത്തിലും ബാധകമാണ്. ഭരണകൂട സംവിധാനത്തിന്റെ ഇടങ്ങളിൽ പ്രത്യേകിച്ചും. ഉപ്പ് തിന്നവർ വെള്ളം കുടിക്കുകയും ശിക്ഷയേറ്റു വാങ്ങേണ്ടി വരികയും ചെയ്യുമെന്നത് ഈ നേതൃത്വത്തിലുള്ള എന്റെയും വിശ്വാസമാണ്. തീർച്ചയാണ്, അനിവാര്യമാണ്', കാരായി രാജൻ പറഞ്ഞു.

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘപരിവാർ അനുകൂലികൾ കാരായി രാജൻ, ഐ പി ബിനു തുടങ്ങിയ നേതാക്കളെ കുടുക്കാൻ നോക്കിയെന്നായിരുന്നു പി വി അൻവർ എംഎൽഎയുടെ ആരോപണം.

 

PV Anwar Karai Rajan