മൾട്ടിലെവൽ മാർക്കറ്റിങ്ങ് മേഖലയെ തകർക്കുവാനുള്ള  ചില യൂട്യൂബ് ചാനലുകളുടെ ശ്രമം ഉപേക്ഷിക്കണം

മൾട്ടിലെവൽ മാർക്കറ്റിങ്ങ് മേഖലയെ തകർക്കുവാനുള്ള  ചില യൂട്യൂബ് ചാനലുകളുടെ ശ്രമം ഉപേക്ഷിക്കണമെന്ന് മൾട്ടിലെവൽ മാർക്കറ്റിങ്ങ് എംപ്ലോയീസ് ഫെഡറേഷൻ (എ.ഐ.ടി.യു.സി ) സെല്ലേഴ്സ് കാർട്ട് ജീവനക്കാരുടെ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.

author-image
Shyam Kopparambil
New Update
kn gopi


കൊച്ചി : മൾട്ടിലെവൽ മാർക്കറ്റിങ്ങ് മേഖലയെ തകർക്കുവാനുള്ള  ചില യൂട്യൂബ് ചാനലുകളുടെ ശ്രമം ഉപേക്ഷിക്കണമെന്ന് മൾട്ടിലെവൽ മാർക്കറ്റിങ്ങ് എംപ്ലോയീസ് ഫെഡറേഷൻ (എ.ഐ.ടി.യു.സി ) സെല്ലേഴ്സ് കാർട്ട് ജീവനക്കാരുടെ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള  ഇത്തരം ശ്രമങ്ങൾക്കെതിരെ  നിയമനടപടി സ്വീകരിക്കണം.
   എറണാകുളം സി അച്യുതമേനോൻ ഹാളിൽ നടന്ന കൺവെൻഷൻ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.എൻ ഗോപി ഉദ്‌ഘാടനം ചെയ്തു. എം.എം.ഇ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഇ .സി സതീശൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.
നേതാക്കളായ  എ .പി ഷാജി , മുജീബ് പി .കെ, നീതു അജയൻ എന്നിവർ സംസാരിച്ചു.  

kochi