ആലപ്പുഴയിൽ ബൈക്ക് ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം; അച്ഛനും മകനും ദാരുണാന്ത്യം, അമ്മ ഗുരുതരാവസ്ഥയിൽ

പുറക്കാട് സ്വദേശി സുദേവ് (42), മകൻ ആദിദേവ് (12) എന്നിവരാണ് മരിച്ചത്.അപകടത്തിൽ ഗുരുതരമായി  പരിക്കേറ്റ   സുദേവിന്റെ ഭാര്യ വിനീത(40)വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

author-image
Greeshma Rakesh
New Update
accident

സുദേവ് (42), മകൻ ആദിദേവ് (12)

Listen to this article
0.75x1x1.5x
00:00/ 00:00

ആലപ്പുഴ: ആലപ്പുഴ പുറക്കാട് വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ചു.പുറക്കാട് സ്വദേശി സുദേവ് (42), മകൻ ആദിദേവ് (12) എന്നിവരാണ് മരിച്ചത്.യാത്ര ചെയ്യുന്നതിനിടെ ബൈക്ക് ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു.അപകടത്തിൽ ഗുരുതരമായി  പരിക്കേറ്റ   സുദേവിന്റെ
ഭാര്യ വിനീത(40)വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ഞായാറാഴ്ച രാവിലെയായിരുന്നു അപകടം. ക്ഷേത്ര ദർശനത്തിന് പോകുകയായിരുന്നു കുടുംബം. ഇതിനിടെ മത്സ്യവുമായി വന്ന സൈക്കിളിൽ തട്ടി, നിയന്ത്രണം വിട്ട ബൈക്ക് ലോറിയിൽ ഇടിക്കുകയായിരുന്നു. സുദേവ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ആദിദേവ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്. 

accidentdeath Bike accident alappuzha