റിട്ടയേഡ് എ.എസ്.ഐയെയും ഭാര്യയെയും തലയ്ക്കടിച്ചുകൊന്ന് മകന്‍ ആത്മഹത്യ ചെയ്ത നിലയില്‍. കാഞ്ഞിരപ്പള്ളി പാറത്തോട് ചിറഭാഗത്ത് സോമനാഥന്‍ നായര്‍ (84), ഭാര്യ സരസമ്മ (70), മകന്‍ ശ്യാംനാഥ് (31) എന്നിവരാണ് മരിച്ചത്.
സോമനാഥന്‍ നായര്‍, സരസമ്മ എന്നിവരെ കൊല്ലപ്പെട്ട നിലയിലും ശ്യാംനാഥിനെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. മൂന്നുദിവസമായി ഇവരെ പുറത്ത് കാണാഞ്ഞതിനെ തുടര്‍ന്ന് നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ പോലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എം അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ശ്യം നാഥ് സിവില്‍ സപ്ലൈസ് ജീവനക്കാരനാണ്.
റിട്ട. എ.എസ്.ഐയെയും ഭാര്യയെയും കൊന്ന് മകന്‍ ആത്മഹത്യ ചെയ്തു
മൂന്നുദിവസമായി ഇവരെ പുറത്ത് കാണാഞ്ഞതിനെ തുടര്‍ന്ന് നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ പോലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
New Update