/kalakaumudi/media/media_files/y7jFHle0582eFdiuxEey.jpg)
തൃശൂർ കൊടുങ്ങല്ലൂരിൽ ലഹരിക്കടിമയായ മകൻ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചു. മരപ്പാലം സ്വദേശി സീനത്തിനെയാണ് മകൻ മുഹമ്മദ് കൊലപ്പെടുത്താൻ ശ്രമിച്ചത്. സീനത്ത് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.ലഹരി ഉപയോഗം തടഞ്ഞതിന്റെ വൈരാഗ്യത്തിലായിരുന്നു പ്രതിയുടെ കൊലപാതകശ്രമം. ഫാബ്രിക്കേഷൻ ജോലി ചെയ്തിരുന്നയാളാണ് മുഹമ്മദ്. നിരന്തരമായി ലഹരി ഉപയോഗിച്ച് അടിമയായി. ഇതിനെ ഉപ്പയും ഉമ്മയും ചോദ്യം ചെയ്യുകയും വിലക്കുകയും ചെയ്തിരുന്നു. ഇതിൻറെ വിരോധത്തിലാണ് ഇന്നലെ രാത്രി പ്രതി ഉമ്മയെ കഴുത്തു കൊലപ്പെടുത്താൻ ശ്രമിച്ചത്. മരപ്പാലത്തെ വീട്ടിലെ അടുക്കളയിൽ വച്ചായിരുന്നു കൊലപാതകശ്രമം. സീനത്തിൻറെ കരച്ചിൽ കേട്ട് രക്ഷിക്കാൻ എത്തിയ അയൽവാസി കബീർ നേരെയും പ്രതി കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി. നിലവിൽ സീനത്ത് കോട്ടയം മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്. പ്രതി മുഹമ്മദിനെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്നുവർഷം മുൻപ് പിതാവ് ജലീലിനെ കൊലപ്പെടുത്താനും മുഹമ്മദ് ശ്രമിച്ചിരുന്നു.