ലഹരിക്കെതിരെ പ്രൗഡ് കേരള വാക്കത്തോണിലേക്ക് അപ്രതീക്ഷിത അതിഥികളായി സോണിയയും പ്രിയങ്കയും

ലഹരിക്കെതിരെ രമേശ് ചെന്നിത്തല നയിക്കുന്ന പ്രൗഡ് കേരള വാക്ക് എഗെൻസ്റ്റ് ഡ്രഗ്‌സ് വാക്കത്തോൺ വയനാട്ടിൽ നടന്നു. പരിപാടിയിലേക്ക് അപ്രതീക്ഷിത അതിഥികളായി മുതിർന്ന കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയും പ്രിയങ്ക ഗാന്ധി എംപിയും എത്തി

author-image
Devina
New Update
priyankaa

കല്‍പ്പറ്റ: ലഹരിക്കെതിരെ രമേശനത്തിലെ നയിക്കുന്ന പ്രൗഡ് കേരള വാക്ക് എഗെന്‍സ്റ്റ് ഡ്രഗ്‌സ് വാക്കത്തോൺ വയനാട്ടിൽ നടന്നു. രമേശ് ചെന്നിത്തല നയിക്കുന്ന ലഹരിവിരുദ്ധ വാക്കത്തോണായ വാക്ക് എഗെൻസ്റ്റ് ഡ്രഗ്‌സ് പരിപാടിയിലേക്ക് അപ്രതീക്ഷിത അതിഥികളായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയും പ്രിയങ്ക ഗാന്ധി എംപിയും എത്തി.

 കൽപ്പറ്റ മുനിസിപ്പൽ ഓഫീസ് മുതൽ പുതിയത് ബസ്റ്റാൻഡ് വരെയാണ് വാക്കത്തോൺ നടന്നത്

.എംഎൽഎമാർ, കോൺഗ്രസ് നേതാക്കൾ , പൗരപ്രമുഖർ, വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ വാക്കത്തോണിൽ ഭാഗമായി. ലഹരിക്കെതിരെ രമേശ് ചെന്നിത്തല നയിക്കുന്ന യാത്ര നടക്കുന്ന പത്താമത്തെ ജില്ലയാണ് വയനാട്.

വയനാട് സന്ദര്‍ശനത്തിനെത്തിയ സോണിയാ ഗാന്ധിയും പ്രിയങ്കാഗാന്ധിയും വാക്കത്തോണ്‍ നടക്കുന്നതറിഞ്ഞ് സ്ഥലത്തെത്തുകയായിരുന്നു.

 ലഹരിവിരുദ്ധ പ്രതിജ്ഞ കഴിഞ്ഞ ശേഷം നില്‍ക്കുമ്പോഴാണ് ഒരേ കാറില്‍ ഇരുവരും സമ്മേളന സ്ഥലത്തെത്തിയത്.

 കാര്‍ നിര്‍ത്തി സോണിയാ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രമേശ് ചെന്നിത്തലയെ കണ്ട് ആശംസ അറിയിച്ചാണ് മടങ്ങിയത്.

 രമേശ് ചെന്നിത്തലയെ കണ്ടതില്‍ സന്തോഷം പങ്കുവെച്ച സോണിയ പരിപാടിയെ കുറിച്ച് അന്വേഷിക്കുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.

 വയനാട്ടിലെ സോണിയയുടെയും പ്രിയങ്കയുടെയും ഈ സന്ദര്‍ശനത്തിൽ ഒരു പൊതുപരിപാടികളിലും പങ്കെടുക്കുന്നില്ല.

 എന്നാൽ, വാക്കത്തോണിലേക്ക് അപ്രതീക്ഷിതമായി കടന്നുവരികയായിരുന്നു.