ചരിത്രത്തിലെ ഏറ്റവുംഉയർന്ന ത്രൈമാസ അറ്റാദായം കൈവരിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക്

ചരിത്രത്തിലെ ഏറ്റവുംഉയർന്ന ത്രൈമാസ അറ്റാദായം കൈവരിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക്.സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ നേടിയത് 374.32 കോടി രൂപ അറ്റാദായം കഴിഞ്ഞവർഷം ഇതേ കാലയളവുമായി താരതമ്യപ്പെടുത്തിയാൽ 9 ശതമാനം വർധന.

author-image
Devina
New Update
south

കൊച്ചി: ചരിത്രത്തിലെ ഏറ്റവുംഉയർന്ന ത്രൈമാസ അറ്റാദായം കൈവരിച്ച് സൗത്ത്  ഇന്ത്യൻ ബാങ്ക്.സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ നേടിയത് 374.32 കോടി രൂപ അറ്റാദായം കഴിഞ്ഞവർഷം ഇതേ കാലയളവുമായി താരതമ്യപ്പെടുത്തിയാൽ 9 ശതമാനം വർധന.

 നടപ്പു സാമ്പത്തികവർഷം ഡിസംബറിൽ അവസാനിച്ചു ആദ്യ 9 മാസത്തെ അറ്റാദായം 9 ശതമാനം വർധിച്ച് 1047.64 കോടിയായി.

 അറ്റനിഷ്‌ക്രിയ ആസ്തി1.25 ശതമാനത്തിൽ നിന്നു 0.45 ശതമാനവുമായി കുറഞ്ഞു.

റീട്ടെയ്ൽ നിക്ഷേപം 13 ശതമാനം വളർച്ചയോടെ 1,15,563 കോടിരൂപയായി. മൊത്തം വായ്പകൾ 86.966 കോടിയിൽ നിന്നു 96,764 കോടി രൂപയായി.

11 ശതമാനം വളർച്ച സ്വർണവായ്പ 26 ശതമാനം വളർന്ന് 21.303 കോടിയായി. ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം 17.84 ശതമാനം ആണ്.