സ്പര്‍ജന്‍കുമാര്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍

ദക്ഷിണ മേഖലാ ഐജിയുടെ ചുമതലയ്ക്കു പുറമേയാണ് അധിക ചുമതല കൂടി നല്‍കിയത്. നേരത്തെയും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായി സ്പര്‍ജന്‍കുമാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 

author-image
Rajesh T L
New Update
sparjan kumar ips
Listen to this article
0.75x 1x 1.5x
00:00 / 00:00

 

തിരുവനന്തപുരം: ദക്ഷിണ മേഖലാ ഐജി സ്പര്‍ജന്‍കുമാര്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍.  ദക്ഷിണ മേഖലാ ഐജിയുടെ ചുമതലയ്ക്കു പുറമേയാണ് അധിക ചുമതല കൂടി നല്‍കിയത്. നേരത്തെയും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായി സ്പര്‍ജന്‍കുമാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ഡോ.സഞ്ജീബ് കുമാര്‍ പട്‌ജോഷിയെ മനുഷ്യാവകാശ കമ്മിഷന്‍ ഡിജിപിയായി നിയമിച്ചു. നിലവില്‍ പൊലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ സിഎംഡിയാണ്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്.നാഗരാജുവാണ് കോര്‍പറേഷന്റെ പുതിയ സിഎംഡി. ദക്ഷിണമേഖലാ ഐജിയുടെ ചുമതലയും വഹിക്കും.

മനുഷ്യാവകാശ കമ്മിഷന്‍ ഐജി പി.പ്രകാശിനെ കോഴിക്കോട് ക്രൈംബ്രാഞ്ച് ഐജിയായി നിയമിച്ചു. അവധി കഴിഞ്ഞു തിരികെയെത്തിയ എസ്.സതീഷ് ബിനോയ്ക്ക് പൊലീസ് ആസ്ഥാനത്തു ഭരണവിഭാഗം ഡിഐജിയായി നിയമനം നല്‍കി.

തൃശൂര്‍ മുന്‍ കമ്മിഷണര്‍ അങ്കിത് അശോകന് സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ചില്‍ ടെക്‌നിക്കല്‍ ഇന്റലിജന്‍സ് എസ്പിയായി നിയമനം നല്‍കി. സംസ്ഥാന ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ എസ്പി സി.ബാസ്റ്റിന്‍ ബാബുവിനെ വനിതാശിശു സെല്‍ ഐജിയായും നിയമിച്ചു.

മുതിര്‍ന്ന 10 ഡിവൈഎസ്പിമാര്‍ക്കു നോണ്‍ ഐപിഎസ് വിഭാഗത്തില്‍ എസ്പിമാരായി സര്‍ക്കാര്‍ സ്ഥാനക്കയറ്റം നല്‍കി. നോണ്‍ ഐപിഎസ് വിഭാഗത്തിലെ അഞ്ച് എസ്പിമാരെ സ്ഥലം മാറ്റി.

പുതിയ എസ്പിമാരും നിയമനം ലഭിച്ച യൂണിറ്റും: പ്രദീപ് എന്‍. വെയില്‍സ് സംസ്ഥാന ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ, എം.കെ.സുല്‍ഫിക്കര്‍ ട്രാഫിക് സൗത്ത് സോണ്‍, കെ.അശോക് കുമാര്‍ വിജിലന്‍സ് സ്‌പെഷല്‍ സെല്‍ തിരുവനന്തപുരം, ബി.കൃഷ്ണകുമാര്‍ സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ച് സെക്യൂരിറ്റി, കെ.ബിജുമോന്‍ വിജിലന്‍സ് കോഴിക്കോട് റേഞ്ച്, വി.ശ്യാംകുമാര്‍ ക്രൈംബ്രാഞ്ച് കൊല്ലംപത്തനംതിട്ട, ആര്‍.പ്രതാപന്‍നായര്‍ സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ച് ഇന്റലിജന്‍സ്, ബിജു കെ.സ്റ്റീഫന്‍ ക്രൈംബ്രാഞ്ച് ഇടുക്കി, ജെ.സലിംകുമാര്‍ ലോകായുക്ത, വി.സുഗതന്‍ ക്രൈംഅഡ്മിനിസ്‌ട്രേഷന്‍ കൊച്ചി സിറ്റി.

സ്ഥലംമാറ്റപ്പെട്ടവരും നിയമനം ലഭിച്ച യൂണിറ്റും: പ്രജീഷ് തോട്ടത്തില്‍ ക്രൈംബ്രാഞ്ച് കണ്ണൂര്‍കാസര്‍കോട്, എന്‍.രാജന്‍ കെഎസ്ഇബി വിജിലന്‍സ് ഓഫിസര്‍, എസ്.സുരേഷ്‌കുമാര്‍ വിജിലന്‍സ് കോട്ടയം റേഞ്ച്, ബിജോ അലക്‌സാണ്ടര്‍ മനുഷ്യാവകാശ കമ്മിഷന്‍, എ.യു.സുനില്‍കുമാര്‍ അസി.ഡയറക്ടര്‍ (ട്രെയിനിങ്) കേരള പൊലീസ് അക്കാദമി.

 

 

 

kerala police kerala police