/kalakaumudi/media/media_files/2025/12/31/sparjankumar-2025-12-31-21-01-04.jpg)
തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചു പണി. ഐജി -ഡിഐജി റാങ്കുകളിലാണ് മാറ്റം. ആര്‍.നിശാന്തിനി, അജിതാ ബീഗം, സതീഷ് ബിനോ, പുട്ട വിമലാദിത്യ, രാഹുല്‍ ആര്‍.നായര്‍ എന്നിവര്‍ക്ക് ഐജിയായി സ്ഥാനകയറ്റം നല്‍കി.
പൊലീസ് തലപ്പത്തെ മാറ്റം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിറക്കി. ആര്‍. നിശാന്തിനി പൊലീസ് ആസ്ഥാന ഐജിയാകും. അജീതാ ബീഗം ക്രൈംബ്രാഞ്ചിലും സതീഷ് ബിനോ ആംഡ് പൊലീസ് ബറ്റാലിയന്‍ ഐജിയുമാകും. ഐജിയായി സ്ഥാന കയറ്റം ലഭിക്കുന്ന കൊച്ചി കമ്മീഷണര്‍ പുട്ട വിലാദിത്യക്ക് ഇന്റലിജന്‍സിലാണ് നിയമനം.
ദക്ഷിണമേഖല ഐജിയായി സ്പര്‍ജന്‍കുമാറിനെ നിയമിച്ചു. നിലവിലെ ഐജി ശ്യാം സുന്ദറിനെയും ഇന്റലിജന്‍സിലേക്ക് മാറ്റി. തിരുവനന്തപുരം കമ്മീഷണര്‍ തോംസണ്‍ ജോസിനെ വിജിലന്‍സ് ഡിഐജിയായി നിയമിച്ചു. കെ. കാര്‍ത്തിക്കാണ് പുതിയ തിരുവനന്തപുരം കമ്മീഷണര്‍. കൊച്ചി കമ്മീഷണറും എറണാകുളം റെയ്ഞ്ച് ഡിഐജിയുമായി ഹരിശങ്കറിനെ നിയമിച്ചു. ഡോ.അരുള്‍ ബി. കൃഷ്ണയാണ് തൃശൂര്‍ റെയ്ഞ്ച് ഡിഐജി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
