തലശ്ശേരി: നിയമസഭാ സ്പീക്കറും സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗവുമായ എ.എന്‍. ഷംസീറിന്റെ മാതാവ് കോടിയേരി മാടപ്പീടിക 'ആമിനാസി'ല്‍ എ.എന്‍. സറീന (70) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് തലശ്ശേരി സഹകരണ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രിയായിരുന്നു അന്ത്യം.
പിതാവ്: പരേതനായ കെ.പി. അബൂബക്കര്‍. മാതാവ്: പരേതയായ എ.എന്‍. ആസിയുമ്മ. ഭര്‍ത്താവ്: പരേതനായ കോമത്ത് ഉസ്മാന്. മറ്റു മക്കള്‍: എ.എന്‍. ഷാഹിര്‍ (ബിസിനസ്), എ.എന്‍. ആമിന. മരുമക്കള്‍: ആയിഷ ഫൈജീന്‍ (പള്ളിത്താഴ), ഡോ. ഷഹല (കണ്ണൂര്‍), എ.കെ. നിഷാദ് (മസ്കറ്റ്). സഹോദരങ്ങള്‍: എ.എന്‍. ജമീല, എ.എന്‍. റംല, എ.എന്‍. റഹ്മ, എ.എന്‍. സാബിറ, എ.എന്‍. അബ്ദുള്‍ സലാം, എ.എന്‍. വാഹിദ. കബറടക്കം ഞായറാഴ്ച കോടിയേരി വയലളം ജുമാ മസ്ജിദ് കബറിസ്താനില്‍.