സ്പീക്കര്‍ക്ക് സര്‍ക്കാരിനെ ന്യായീകരിക്കേണ്ട ഉത്തരവാദിത്തമില്ല: ലീഗ്

സര്‍ക്കാരിനെ ന്യായീകരിക്കേണ്ട ഉത്തരവാദിത്വം സ്പീക്കര്‍ക്കില്ല. സ്പീക്കര്‍ വിവാദങ്ങളില്‍ നിന്നും മാറി നില്‍ക്കേണ്ട ആളാണെന്നും റഫറിയായി നില്‍ക്കേണ്ട ആളാണെന്നും സലാം പറഞ്ഞു.

author-image
Prana
New Update
pma salam
Listen to this article
0.75x1x1.5x
00:00/ 00:00

സ്പീക്കര്‍ എ.എന്‍ ഷംസീറിന് എതിരെ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം രംഗത്ത്. സര്‍ക്കാരിനെ ന്യായീകരിക്കേണ്ട ഉത്തരവാദിത്വം സ്പീക്കര്‍ക്കില്ല. സ്പീക്കര്‍ വിവാദങ്ങളില്‍ നിന്നും മാറി നില്‍ക്കേണ്ട ആളാണെന്നും റഫറിയായി നില്‍ക്കേണ്ട ആളാണെന്നും സലാം പറഞ്ഞു. കളിക്കളത്തില്‍ ഇറങ്ങി ഒരു ടീമിനെതിരെ ഗോളടിക്കാന്‍ നോക്കുകയാണ് സ്പീക്കര്‍ ശ്രമിക്കുന്നതെന്ന് സലാം വിമര്‍ശിച്ചു.
ഇപ്പോഴുള്ളത് കഴിവുകെട്ട ആഭ്യന്തരമാണെന്ന് പിഎംഎ സലാം വിമര്‍ശിച്ചു. ആഭ്യന്തര വകുപ്പിന്റെ കടിഞ്ഞാണ്‍ ഷംസീര്‍ പറഞ്ഞതുപോലെ പ്രധാനപ്പെട്ട സംഘടനയുടെ കയ്യിലാണെന്ന് അദ്ദേഹം പറഞ്ഞു. ആരോപണം മുഴുവന്‍ വന്നിട്ടും എഡിജിപിയെ മാറ്റിയില്ല. മടിയില്‍ കനം ഉള്ളതുകൊണ്ട് തന്നെയാണ് വഴിയില്‍ ഭയക്കുന്നതെന്ന് പിഎംഎ സലാം വിമര്‍ശിച്ചു.

speaker muslim league an shamseer