നിയമസഭയിൽ പ്രസംഗം നീണ്ടു പോയതിൽ ശാസിച്ചു സ്പീക്കർ, സ്‌പീക്കറെ സോഷ്യൽ മീഡിയയിൽ പരിഹസിച്ചു കെ.ടി ജലീൽ

ഫേസ്ബുക്കില്‍ പ്രസംഗം പങ്കുവച്ചാണ് പ്രതികരണം. ബില്ലുമായി ബന്ധപ്പെട്ട് കാര്യങ്ങൾ പറഞ്ഞു വന്നപ്പോൾ സമയം അൽപം നീണ്ടു പോയി. ക്രിമിനൽ കുറ്റമായിതോന്നിയെങ്കിൽ സഹതപിക്കുകയേ നിർവാഹമുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

author-image
Rajesh T L
New Update
uejsanaj

മലപ്പുറം: സ്വകാര്യ സർവകലാശാലാ ബില്ലിന്‍റെ ചർച്ചയിൽ പങ്കെടുത്ത് കൊണ്ട്  നിയമസഭയിൽ ചെയ്ത പ്രസംഗം നീണ്ടുപോയപ്പോള്‍ സ്പീക്കര്‍ ശാസിച്ചതില്‍ പ്രതികരണവുമായി കെടി ജലീല്‍ എംഎൽഎ രംഗത്ത്. ഫേസ്ബുക്കില്‍ പ്രസംഗം പങ്കുവച്ചാണ് പ്രതികരണം. ബില്ലുമായി ബന്ധപ്പെട്ട് കാര്യങ്ങൾ പറഞ്ഞു വന്നപ്പോൾ സമയം അൽപം നീണ്ടു പോയി. അതൊരു ക്രിമിനൽ കുറ്റമായി ആർക്കെങ്കിലും തോന്നിയെങ്കിൽ സഹതപിക്കുകയേ നിർവാഹമുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

ലീഗ് കോട്ടയായ മലപ്പുറത്തു നിന്നാണ് തുടർച്ചയായി നാലാം തവണയും നിയമസഭയിലെത്തിയത്. സ്വാഭാവികമായും അൽപം "ഉശിര്'' കൂടും. അത് പക്ഷെ, "മക്കയിൽ" ഈന്തപ്പഴം വിൽക്കുന്നവർക്ക് അത്ര എളുപ്പം പിടികിട്ടിക്കൊള്ളണമെന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു.

speaker legislative session Kerala legislative assemble KT jaleel