രാഹുലിനെ അയോഗ്യനാക്കുന്നതിനുള്ള തീരുമാനത്തിൽ സ്പീക്കറുടെ നിലപാട് നിർണായകം

രാഹുലിനെ നീക്കണമെന്ന തീരുമാനം കമ്മിറ്റി ശുപാർശ ചെയ്യുകയും നിയമസഭ അംഗീകരിക്കുകയും ചെയ്താൽ, സംസ്ഥാന നിയമസഭയിൽ നിന്നും പുറത്താക്കപ്പെടുന്ന ആദ്യ എംഎൽഎയാകും രാഹുൽ മാങ്കൂട്ടത്തിൽ

author-image
Devina
New Update
rahul mamkootathil

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ അറസ്റ്റിലായ  രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നിയമസഭയുടെ നടപടിയിൽ നിയമോപദേശം നിർണായകമാകും.

 അറസ്റ്റ് നടപടി റിപ്പോർട്ട് എസ്ഐടി സ്പീക്കർക്ക് കൈമാറി. വിഷയം നിയമസഭയുടെ പ്രവിലേജ് ആന്റ് എത്തിക്‌സ് കമ്മിറ്റിക്ക് സ്പീക്കർ വിട്ടാൽ, തീരുമാനമെടുക്കുക സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ അടക്കമുള്ളവരാണ്.

 രാഹുലിനെ അയോഗ്യനാക്കുന്നത് അടക്കമുള്ള നടപടിയിൽ എത്തിക്‌സ് കമ്മിറ്റിയാണ് ശുപാർശ ചെയ്യേണ്ടത്.

രാഹുലിനെ നീക്കണമെന്ന തീരുമാനം കമ്മിറ്റി ശുപാർശ ചെയ്യുകയും നിയമസഭ അംഗീകരിക്കുകയും ചെയ്താൽ, സംസ്ഥാന നിയമസഭയിൽ നിന്നും പുറത്താക്കപ്പെടുന്ന ആദ്യ എംഎൽഎയാകും രാഹുൽ മാങ്കൂട്ടത്തിൽ.

അറസ്റ്റ് ചെയ്ത വിവരം അറിയിച്ചുകൊണ്ടുള്ള പൊലീസ് റിപ്പോർട്ടിന്മേൽ അച്ചടക്ക നടപടി ആവശ്യമാണോയെന്ന് പരിശോധിക്കാൻ സ്പീക്കർക്ക് കമ്മിറ്റിയെ ചുമതലപ്പെടുത്താം.

ഏതെങ്കിലും എംഎൽഎ സമർപ്പിക്കുന്ന പരാതിയിലും തുടർനടപടിയാകാം.