ശബരിമല കാനന പാത വഴി വരുന്നവര്‍ക്ക് പ്രത്യേക പാസ് നിര്‍ത്തലാക്കി

ഇന്നലെ പ്രതീക്ഷിച്ചതിലും അഞ്ചിരട്ടി ആളുകളാണ് കാനനപാത വഴി എത്തിയതെന്നും ഈ സാഹചര്യത്തില്‍ പ്രത്യേക പാസ് താല്‍ക്കാലികമായി മാത്രമാണ് നിര്‍ത്തലാക്കുന്നതെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

author-image
Prana
New Update
sabarimala temple

ശബരിമല ദര്‍ശനത്തിനായി കാനന പാത വഴി വരുന്ന ഭക്തര്‍ക്ക് നല്‍കുന്ന പ്രത്യേക പാസ് നിര്‍ത്തലാക്കി. വര്‍ധിച്ചുവരുന്ന തിരക്ക് പരിഗണിച്ചാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. ഇന്നലെ പ്രതീക്ഷിച്ചതിലും അഞ്ചിരട്ടി ആളുകളാണ് കാനനപാത വഴി എത്തിയതെന്നും ഈ സാഹചര്യത്തില്‍ പ്രത്യേക പാസ് താല്‍ക്കാലികമായി മാത്രമാണ് നിര്‍ത്തലാക്കുന്നതെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.
കാനനപാത വഴി ഭക്തര്‍ക്ക് വരാം. എന്നാല്‍ പ്രത്യേക പാസ് മൂലം ലഭിച്ച പരിഗണനകള്‍ ലഭിക്കില്ല. ക്യു നില്‍ക്കാതെ നേരിട്ട് പതിനെട്ടാം പടിക്ക് സമീപം വരെ കയറ്റി വിടില്ല. ഈ തീരുമാനം നടപ്പാക്കി തുടങ്ങി. ഇന്നലെ 5000 പ്രതീക്ഷിച്ച സ്ഥാനത്ത് 22000 പേര്‍ എത്തിയെന്നാണ് ബോര്‍ഡ് പറയുന്നത്. ഹൈക്കോടതി നിര്‍ദേശ പ്രകാരമായിരുന്നു ശബരിമലദര്‍ശനത്തിനായി പ്രത്യേക പാസ് നല്‍കിയത്. ഇതാണ് വര്‍ധിച്ച തിരക്ക് മൂലം നിര്‍ത്തിയത്.

Sabarimala cancelled special pass