മാന്നാർ കല കൊലക്കേസ്; അന്വേഷണത്തിന് 21 അംഗ  പ്രത്യേക സംഘം,കൂടുതൽ തെളിവ് ശേഖരിക്കാൻ നീക്കം

അറസ്റ്റിലായ മൂന്ന് പ്രതികളുടെയും 6 ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. ഈ ദിവസങ്ങൾക്കുള്ളിൽ പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം

author-image
Greeshma Rakesh
New Update
sreekala murder case

mannar kala murder case

Listen to this article
0.75x 1x 1.5x
00:00 / 00:00

ആലപ്പുഴ: മാന്നാറിലെ ശ്രീകല കൊലപാതകക്കേസ് അന്വേഷണത്തിന് പ്രത്യേക സംഘം.21 അംഗ സംഘത്തെയാണ് രൂപീകരിച്ചത്. ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണ സംഘത്തെ വിപുലീകരിച്ചു.മാന്നാർ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനുകളിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും  അന്വേഷണ സംഘത്തിലുണ്ട്.

കേസിൽ കൂടുതൽ തെളിവ് ശേഖരിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.അറസ്റ്റിലായ മൂന്ന് പ്രതികളുടെയും 6 ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. ഈ ദിവസങ്ങൾക്കുള്ളിൽ പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.

കസ്റ്റഡിയിൽ വാങ്ങിയ മൂന്ന് പ്രതികളെയും അന്വേഷണസംഘം ഇന്ന് വിശദമായി ചോദ്യം ചെയ്യും. കലയുടെ മൃതദേഹം കുഴിച്ചിട്ടു എന്ന് പ്രതികൾ പറഞ്ഞ അനിലിന്റെ വീട്ടിലും കൊലപാതകം നടന്ന വലിയ പെരുമ്പുഴ പാലത്തിലും, മൊഴിയിൽ ഉൾപ്പെട്ട മറ്റിടങ്ങളിലും പ്രതികളെ എത്തിച്ചു തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് അറിയിച്ചു.

കലയുടെ ഭർത്താവ് അനിലിനെ കൂടി കസ്റ്റഡിയിൽ കിട്ടിയാൽ മാത്രമേ കൊലപാതകം എങ്ങനെ നടന്നു എന്നതുമായി ബന്ധപ്പെട്ട് വ്യക്തമായ ചിത്രം പൊലീസിന് ലഭിക്കു.അതിനിടെ അനിലിനെ ഇസ്രായേലിൽ നിന്ന് നാട്ടിലെത്തിക്കാനുള്ള പൊലീസ് നടപടികൾ പുരോ​ഗമിക്കുകയാണ്.

 

Mannar murder case police mannar kala murder case