ആലപ്പുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കായിക അധ്യാപകന്‍ അറസ്റ്റില്‍. മാന്നാര്‍ കുട്ടംപേരൂര്‍ എസ്എന്‍ സദനം വീട്ടില്‍ എസ് സുരേഷ് കുമാറിനെ( 43)യാണ് മാന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്താല്‍ക്കാലിക കായിക അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു പ്രതി. കായിക പരിശീലനം നല്‍കുന്നതിനിടെ സ്‌കൂളില്‍ വെച്ച് അധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. വിദ്യാര്‍ഥിനി സംഭവം വീട്ടിലറിയിച്ചതിനെ തുടര്‍ന്ന് രക്ഷകര്‍ത്താക്കള്‍ മാന്നാര്‍ പോലീസില്‍ പരാതി നല്‍കി. കേസെടുത്തതോടെ സുരേഷ് കുമാര്‍ ഒളിവില്‍ പോയി. പോലീസ് നടത്തിയ തിരച്ചിലിലാണ് ഇയാള്‍ പിടിയിലായത്. പ്രതി ഇത്തരത്തില്‍ മറ്റ് വിദ്യാര്‍ഥികളോടും മോശമായി പെരുമാറിയിട്ടുണ്ടെന്നാണ് അന്വേഷണത്തില്‍ വ്യക്തമായതെന്ന് പോലീസ് പറഞ്ഞു.
വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കായിക അധ്യാപകന്‍ അറസ്റ്റില്‍
മാന്നാര്‍ കുട്ടംപേരൂര്‍ എസ്എന്‍ സദനം വീട്ടില്‍ എസ് സുരേഷ് കുമാറിനെ( 43)യാണ് മാന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്
New Update