കൊച്ചി: സാമൂഹിക ചൂഷണങ്ങളിൽ കുരുങ്ങിക്കിടന്ന ഒരു ജനതയുടെ മനസ്സിൽ സാമൂഹ്യ മാറ്റത്തിന്റെ വെളിച്ചം പകർന്ന മഹാത്മാവാണ് ശ്രീനാരായണ ഗുരുവെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് വി എം സുധീരൻ. എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെയും സബർമതി പഠന ഗവേഷണ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ശ്രീനാരായണഗുരുവിന്റെ സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നടത്തപ്പെട്ട സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ നവോത്ഥാന മുന്നേറ്റത്തിൽ കൃത്യമായ പങ്കുവഹിച്ച സാമൂഹ്യ പരിഷ്കർത്താവാണ് ശ്രീനാരായണ ഗുരു. മനുഷ്യത്വവും മാനവികതയും ആണ് അദ്ദേഹം ഉയർത്തിക്കാട്ടിയത്. ജാതിയുടെയും മതത്തിന്റെയും പേരിൽ തമ്മിലടിച്ച ഒരു ജനതയെ തങ്ങളുടെ കാഴ്ചപ്പാടുകളിലെ പൊള്ളത്തരം തുറന്നുകാട്ടി മാനസികവും സാമൂഹികവുമായ പരിവർത്തനത്തിലേക്ക് നയിച്ചതും ശ്രീനാരായണ ഗുരു ആയിരുന്നു. ഒരു പുതുയുഗത്തിന്റെ പിറവി കുറിച്ചുകൊണ്ട് അതുവരെ ഉണ്ടായിരുന്ന സാമൂഹിക വ്യവസ്ഥയെ ചോദ്യം ചെയ്തുകൊണ്ട് അദ്ദേഹം നടത്തിയ ഇടപെടലുകൾ നിശബ്ദ വിപ്ലവത്തിന്റെ കാഹളമായിരുന്നു. ലഹരിയ്ക്ക് അടിമകളായി ജീവിതം നശിപ്പിക്കുന്ന ജനതയെ അതിൽനിന്നും മോചിപ്പിക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കും ഗുരു നേതൃത്വം നൽകിയിരുന്നു. ഗാന്ധിയൻ ആശയധാരയുടെ തുറന്നുപറച്ചിലുകൾ ആയിരുന്നു ഗുരു നടത്തിയിരുന്നത്. ശ്രീനാരായണഗുരു ഉയർത്തിക്കാട്ടിയ ദർശനങ്ങൾ എല്ലാ തലമുറകൾക്കും പാഠമാകണമെന്നും ജീവിതചര്യയിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ എൻ ഇ സുധീർ, ആലുവ അദ്വൈത ആശ്രമം മഠാധിപതി സ്വാമി ധർമ്മ ചൈതന്യ, മഹാരാജാസ് കോളേജ് ചരിത്രവിഭാഗം അധ്യാപകൻ ഡോ. വിനോദ് കല്ലോലിക്കൽ
അൻവർ സാദത്ത് എം.എൽ.എ ഉമ തോമസ് എം.എൽ.എ. അബ്ദുൾ മുത്തലിബ് , അജയ് തറയിൽ , എൻ വേണുഗോപാൽ , ജെയ്സൺ ജോസഫ് , കെ.പി. ധനപാലൻ , ഡോ എം.സി ദിലീപ് കുമാർ , ഡോ. ടി. എസ്സ് ജോയി, അബ്ദുൾ ലത്തീഫ്,ഷൈജു കേളന്തറ
തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു.
ശ്രീനാരായണഗുരു സാമൂഹ്യമാറ്റത്തിന് വെളിച്ചം പകർന്ന മഹാത്മാവ് വി എം സുധീരൻ
എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെയും സബർമതി പഠന ഗവേഷണ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ശ്രീനാരായണഗുരുവിന്റെ സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നടത്തപ്പെട്ട സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു
New Update