കൊച്ചി: പൂത്തോട്ട ശ്രീനാരായണ ലോ കോളേജിൽ നിന്നും ഈ വർഷം പഠനം പൂർത്തിയാക്കിയ എൽ.എൽ.ബി, എം.എൽ.എം വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് വിതരണവും ,ലീഗൽ എയ്ഡ് ക്ലിനിക് ഓഫീസ്, ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം എന്നിവയുടെ ഉദ്ഘാടനവും നടന്നു വൈകിട്ട് നാലിന് കോളേജ് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനത്തിൽ ജസ്റ്റിസ് ബസന്ത് ബാലാജി അക്കാദമിക് ഫിനാലെ ഉദ്ഘാടനവും വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണ കർമ്മവും നിർവഹിച്ചു. .പുതുതായി പണികഴിപ്പിച്ച ലീഗല്‍ എയ്ഡ് ക്ലിനിക് ഓഫീസ് ഉദ്ഘാടനം ജസ്റ്റിസ് പി എസ് ഗോപിനാഥനും. കോളേജ് മുൻ മാനേജർ ഇ.എൻ മണിയപ്പൻ ഓപ്പണ്‍ എയർ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു.മാനേജര്‍ എ.ഡി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. കെ. ആർ രഘുനാഥൻ മുഖ്യപ്രഭാഷണം നടത്തി. ഡോക്ടറേറ്റ് ലഭിച്ച അധ്യാപകരെയും, എസ്.എൻ കോളേജിലെ അധ്യാപകരായ ഡോ.സിന്ധു സോമൻ ,ഡോ. സൂര്യ കെ എസ്,ഡോ. അശ്വതി സുകുമാരൻ എന്നിവരെ ജസ്റ്റിസ് ബസന്ത് ബാലാജി ആദരിച്ചു.പൂത്തോട്ട എസ്.എൻ.ഡി ശാഖാ യോഗം വൈസ് പ്രസിഡന്റ് പി ആർ അനില ,സെക്രട്ടറി കെ.കെ അരുണ്‍കാന്ത്, യൂണിയൻ കമ്മിറ്റി അംഗം അഭിലാഷ് കൊല്ലം പറമ്പിൽ,പി.ടി.എ വൈസ് പ്രസിഡന്റ് ദിലീപ് കുമാര്‍,അക്കാദമിക് കോര്‍ഡിനേറ്റർ സുരേഷ് എം വേലായുധൻ തുടങ്ങിയവർ സംസാരിച്ചു.
പൂത്തോട്ട ശ്രീനാരായണ ലോ കോളേജ് അക്കാദമിക് ഫിനാലെ സംഘടിപ്പിച്ചു
പൂത്തോട്ട ശ്രീനാരായണ ലോ കോളേജിൽ നിന്നും ഈ വർഷം പഠനം പൂർത്തിയാക്കിയ എൽ.എൽ.ബി, എം.എൽ.എം വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് വിതരണവും ,ലീഗൽ എയ്ഡ് ക്ലിനിക് ഓഫീസ്, ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം എന്നിവയുടെ ഉദ്ഘാടനവും നടന്നു
New Update