/kalakaumudi/media/media_files/2025/01/17/hx3HvxK3z4KSBt2GGqjJ.jpeg)
പൂത്തോട്ട ശ്രീനാരായണ ലോ കോളേജ് മാനേജർ എ. ഡി ഉണ്ണികൃഷ്ണൻ ഓപ്പൺ ജിംനേഷ്യം ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി: പൂത്തോട്ട ശ്രീനാരായണ ലോ കോളജിന്റെ ആഭിമുഖ്യത്തിൽ കായികാരോഗ്യം വർദ്ധിപ്പിക്കുന്നതിനായി കോളേജ് ക്യാമ്പസിൽ ഒരു ഓപ്പൺ ജിംനേഷ്യം പ്രവർത്തനം ആരംഭിച്ചു .കോളേജ് ഓപ്പൺ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ മാനേജർ എ. ഡി ഉണ്ണികൃഷ്ണൻ ഓപ്പൺ ജിംനേഷ്യം ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. കെ ആർ രഘുനാഥൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അനില സാബു,സെക്രട്ടറി കെ.കെ അരുൺ കാന്ത് ,പി.ടി.എ വൈസ് പ്രസിഡന്റ് ദിലീപ് കുമാർ ,അക്കാദമിക് കോഡിനേറ്റർ സുരേഷ് എം വേലായുധൻ, സ്റ്റാഫ് ക്ലബ് സെക്രട്ടറി ഡോ. സരിത മാങ്കായിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കോളേജ് യൂണിയൻ ചെയർമാൻ ഒമർ മുഹ്സിൻ ജിംനേഷ്യം
പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. സിന്ധു സോമൻ, കോളേജ് കായികാധ്യാപകൻ ശരത് ഗോകുൽ ജി എന്നിവർ നേതൃത്വം നൽകി.രാവിലെ 5. 30 മുതൽ 8 .00 മണി വരെ പ്രവർത്തിക്കുന്ന ജിംനേഷ്യത്തിൽ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഓപ്പൺ ജിംനേഷ്യത്തിന്റെ സേവനം പ്രയോജനപ്പെടുത്തണമെന്ന് മാനേജർ എ. ഡി ഉണ്ണികൃഷ്ണൻ പറഞ്ഞു.