/kalakaumudi/media/media_files/2025/04/07/Ky5ba5n0ExD6Vhqsg4IW.jpg)
മുംബൈ: ഭേദഗതി ഭേദഗതി ബില്‍ പാസാക്കിയതിന് ശേഷം തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണത്തില്‍ ബിജെപി കണ്ണുവെച്ചിട്ടുണ്ടെന്ന ആരോപണവുമായി മഹാരാഷ്ട്ര കോണ്‍ഗ്രസ് പ്രസിഡന്റ് ഹര്‍ഷവര്‍ദ്ധന്‍ സപ്കല്‍ രംഗത്ത്.
ഡല്‍ഹി തലസ്ഥാനമാക്കാന്‍ ബ്രിട്ടീഷുകാര്‍ തീരുമാനിച്ച സമയം ഭൂമി ഏറ്റെടുക്കുമ്പോള്‍ ആരാധനാലയങ്ങള്‍ സുരക്ഷിതമാക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ഇതിനായി 1913-ല്‍ പുനരധിവാസ നിയമത്തിലൂടെ വഖഫ് ബോര്‍ഡ് രൂപീകരിച്ചു. എല്ലാ മതങ്ങളുടെയും ആരാധനാലയങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി ക്ഷേത്രങ്ങള്‍ക്കും പള്ളികള്‍ക്കും ഗുരുദ്വാരകള്‍ക്കും പ്രത്യേക അവകാശങ്ങള്‍ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് ഭേദഗതി ബില്‍ പാസാക്കിയ ശേഷം ബിജെപി സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പത്മനാഭസ്വാമി ക്ഷേത്രത്തിലെ വലിയ അളവിലുള്ള സ്വര്‍ണ്ണം കൈക്കലാക്കാന്‍ ബിജെപി ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, വഖഫ് ബോര്‍ഡുകളെ നിയന്ത്രിക്കാന്‍ കേന്ദ്രം ആഗ്രഹിക്കുന്നില്ലെന്നും നിയമപരിധിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ആസ്തികള്‍ മുസ്ലീം സമുദായത്തിന്റെ വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ മേഖലകള്‍ എന്നിവയ്ക്കായി ഉപയോഗിക്കുമെന്നും ബിജെപി പ്രസിഡന്റ് ജെ പി നദ്ദ ഞായറാഴ്ച പറഞ്ഞു.