/kalakaumudi/media/media_files/2025/08/30/ambalam-2025-08-30-16-05-47.jpg)
c
കൊച്ചി :തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രധാന വിഗ്രഹത്തിനുണ്ടായ കേടുപാട് പരിഹരിച്ചിട്ടില്ലെന്ന് ആരോപിച്ചുള്ള ഹർജിയിൽ ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ റിപ്പോർട്ട് തേടി .വിദഗ്‌ധ സമിതിയുടെ റിപ്പോർട്ട് ,തന്ത്രിയുടെ നിലപാട് തന്ത്രിയുടെ നിർദ്ദേശപ്രകാരം സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് എന്നിവ ഹാജരാക്കണം .ക്ഷേത്ര കാര്യങ്ങളിൽ തന്ത്രിയുടെ അഭിപ്രായം പ്രധാനമാണെന്ന് വ്യക്തമാക്കിയ കോടതി തന്ത്രിയുടെ നിലപാട് അറിയിക്കാൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയോട് ആവശ്യപ്പെട്ടു .കേസ് സെപ്റ്റംബർ 11 ലേക്ക് മാറ്റി .