/kalakaumudi/media/media_files/2025/11/22/padmanabhaswa-2025-11-22-12-37-52.jpg)
തിരുവനന്തപുരം :ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ നടക്കുന്ന മുറജപത്തിൽ പങ്കെടുക്കാൻ എത്തിയ ഹൈദരാബാദ് ചിന്നജീയർ സ്വാമികൾക്ക് പ്രൗഢഗംഭീരമായ സ്വീകരണം നൽകി ക്ഷേത്ര ജീവനക്കാർ .
പൂർണ കുംഭം നൽകിയാണ് അദ്ദേഹത്തെ സ്വീകരിച്ചത് .
ഇതേസമയം തന്നെ മുറജപത്തിൽ പങ്കെടുക്കാനും ക്ഷേത്രദർശനത്തിനു എത്തിയ ഭക്തരുടെ തിരക്ക് വലിയ രീതിയിൽ വർധിക്കുകയും ചെയ്തു .
8 ദിവസം വീതമുള്ള 7 മുറകളിലായി ഋക്,യജുർ ,സാമ,അഥർവ വേദങ്ങളാണ് പാരായണം ചെയ്യുന്നത് .
മുറജപത്തിന്റെ ആദ്യദിവസം രാത്രി പ്രത്യേക എഴുന്നള്ളത്ത് ഉണ്ടായിരുന്നു ജപക്കാർക്ക് വൈകിട്ട് എട്ടരയോഗം പോറ്റിമാർ ദക്ഷിണ നൽകി .
തന്ത്രി തരണനെല്ലൂർ ഗോവിന്ദൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ താന്ത്രിമാരായ തരണനല്ലൂർ പ്രദീപ് നമ്പൂതിരി ,സജി നമ്പൂതിരി ,പദ്മനാഭൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ പ്രത്യേക പുഷ്പാഞ്ജലിയും നിവേദ്യവും അർപ്പിച്ചു .
പത്മതീർത്ഥക്കരയിലെ ജല ജപത്തിലും ഒട്ടേറെ ഭക്തർ പങ്കെടുത്തു .സന്ധ്യക്ക് ഭക്തരുടെ നേതൃത്വത്തിൽ സമൂഹ സഹസ്ര നാമജപം നടത്തി .
ശീവേലിയുടെ പുറകിൽ വേദ പണ്ഡിതർ വേദാലാപനവും നടത്തി .ആദ്യ മുറ ശീവേലി 27 ന് നടത്തും .അനന്ത വാഹനത്തിലാണ് അന്ന് വിഗ്രഹങ്ങൾ എഴുന്നള്ളിക്കുക .
ഡിസംബർ 5 ന് കമലവാഹനം ,13 ന് ഇന്ദ്രവാഹനം ,21 ന് പള്ളി നിലാവ് വാഹനം ,എന്നിവയിലാണ് ശ്രീപദ്മനാഭ സ്വാമിയെ എഴുന്നള്ളിക്കുന്നത് .
14 ന് രാത്രി നടത്തുന്ന മകര ശീവേലി സ്വർണ ഗരുഡ വാഹനത്തിലാണ് .56 ദിവസം നീളുന്ന മുറജപം ജനുവരി 14 ന് ലക്ഷദീപത്തോടെ സമാപിക്കും .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
