പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ശ്രീചിത്ര ആശുപത്രിയിൽ സി ടി സ്കാൻ യന്ത്രം തകരാറിൽ. 28 ന് സി ടി സ്കാൻ പരിശോധനയ്ക്ക് എത്തിയവരോട് യന്ത്രം തകരാറിൽ ആണെന്നും ഒരാഴ്ച കഴിഞ്ഞു വരാൻ നിർദ്ദേശിച്ചെന്നുമാണ് പരാതി.
കല്ലമ്പലം സ്വദേശിയായ എഴുപതുകാരന് ആൻജിയോപ്ലാസ്റ്റി നിർദ്ദേശിച്ചതിനെ തുടർന്ന് മറ്റു പരിശോധനകൾക്കായി 27 ന് ഹാർട്ട് ഫെയ്‌ലർ ഐ . സി . യു . വിൽ പ്രവേശിപ്പിക്കുകയായിരുന്നു . 28 ന് മറ്റു പരിശോധനകൾ നടത്തിയെങ്കിലും സി ടി സ്കാൻ പരിശോധന നടത്താനായില്ല. അന്വേഷിച്ചപ്പോൾ യന്ത്രം തകരാറിലാണെന്നും പരിഹരിച്ചതിനു ശേഷം അറിയിക്കാമെന്നുമായിരുന്നു നിർദ്ദേശം.
മണിക്കൂറുകളോളം രോഗികൾ പരിശോധനയ്ക്കായി കാത്ത് നിന്നിരുന്നെങ്കിലും തകരാർ പരിഹരിക്കാൻ കഴിഞ്ഞില്ലെന്നും ഒരാഴ്ച കഴിഞ്ഞ് വരാൻ പറഞ്ഞതായും രോഗികൾ ആരോപിച്ചു. യന്ത്രം തകരാറിലായതിനാൽ ആൻജിയോപ്ലാസ്റ്റി വൈകുമെന്ന ആശങ്കയിലാണ് രോഗികൾ. അതേസമയം, യന്ത്രത്തിന് തകരാർ സംഭവിച്ചിട്ടെല്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
