എൽഡിഎഫിൽ അവഗണന രാജ്യസഭ സീറ്റിന് അർഹർ;  തോൽവി പരിശോധിക്കണമെന്ന് ശ്രേയാംസ് കുമാർ

author-image
Anagha Rajeev
New Update
kk
Listen to this article
0.75x1x1.5x
00:00/ 00:00

എൽഡിഎഫിൽ നിന്ന് കടുത്ത അവഗണന നേരിടുന്നതായി ആർജെഡി നേതാവ് ശ്രേയാംസ്‌കുമാർ. ആർജെഡിയ്ക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നും ശ്രേയാംസ് കുമാർ പറഞ്ഞു. രാജ്യസഭ സീറ്റുമായി ഇടതുപക്ഷത്തേക്ക് വന്ന പാർട്ടിയാണ് ആർജെഡി. എന്നാൽ നിലവിൽ പാർട്ടിയ്ക്ക് രാജ്യസഭ സീറ്റില്ലെന്നും ശ്രേയാംസ് കുമാർ കൂട്ടിച്ചേർത്തു.

രാജ്യസഭ സീറ്റ് ലഭിക്കാനുള്ള അർഹത ആർജെഡിയ്ക്കുണ്ട്. രാജ്യസഭ സീറ്റ് വേണമെന്ന ആവശ്യം ഇടതുപക്ഷത്തെ അറിയിക്കുമെന്നും ശ്രേയാംസ് കുമാർ കൂട്ടിച്ചേർത്തു. ഇതേ കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായി നേരത്തെ ചർച്ച നടത്തിയിരുന്നു. തൃശൂരിലെ തോൽവി പ്രതീക്ഷിച്ചതല്ലെന്നും ശ്രേയാംസ് കുമാർ അറിയിച്ചു.

sreyamskumar