New Update
/kalakaumudi/media/media_files/2026/01/07/vnkp6462-01-2026-01-07-18-19-33.jpeg)
കൊച്ചി : യുവകലാസാഹിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീനിവാസൻ അനുസ്മരണം സംഘടിപ്പിച്ചു.എറണാകുളം സി അച്യുതമേനോൻ ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം സംവിധായകൻ സലാം ബാപ്പു ഉദ്‌ഘാടനം ചെയ്തു. എല്ലാ വിഭാഗം മനുഷ്യരുടെയും ആത്മസംഘർഷങ്ങളെ മലയാളിക്ക് കാണിച്ചു തന്നിട്ടുള്ള എഴുത്തുകാരനാണ് ശ്രീനിവാസൻ. അദ്ദേഹം നമ്മുടെ ചുറ്റുപാടുകളിൽ നിന്നുമാണ് കഥാപാത്രങ്ങളെ കണ്ടെത്തിയിരുന്നതെന്നും അദ്ദേഹം അനുസ്മരിച്ചു. ശ്രീനിവാസനൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. ഒപ്പം പ്രവർത്തിക്കുന്നവരെ ചേർത്ത് നിർത്തിയിട്ടുള്ള അദ്ദേഹം മറ്റുള്ളവരില് പ്രതിഭ കണ്ടെത്തി പ്രോത്സാഹിപ്പിച്ചിരുന്നു കലാകാരൻ കൂടിയാണ്. മലയാള സിനിമക്ക് വിലപ്പെട്ട സംഭാനകളാണ് ശ്രീനിവാസൻ സമ്മാനിച്ചിട്ടുള്ളതെന്നും സലാം ബാപ്പു പറഞ്ഞു. യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി ശാരദ മോഹൻ , സംവിധായകൻ വിനോദ് കൈതാരം, നടൻ കൊച്ചിൻ നാസർ, ജില്ലാ സെക്രട്ടറി ജോർജ്ജ് വെട്ടിക്കുഴി എന്നിവർ സംസാരിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
