/kalakaumudi/media/media_files/LRWntQp90jYq22BSSrsU.jpg)
കോടതിയുടെ വിമർശനത്തിന് പിന്നാലെ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് മാധ്യമ പ്രവർത്തകനായ കെഎം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ കോടിയിൽ ഹാജരായി. നേരത്തെ കേസ് പരിഗണിച്ചപ്പോൾ ശ്രീറാം വെങ്കിട്ടരാമൻ ഹാജരാകാത്തതിനെ കോടതി വിമർശിച്ചിരുന്നു. കുറ്റപത്രം വായിച്ചു കേൾക്കുന്നതിന്റെ ഭാഗമായാണ് ഹാജരായത്.
ശ്രീറാം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിലാണ് ഹാജരായത്. നേരത്തെ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ കോടതി നരഹത്യാകുറ്റത്തിൽ നിന്നും ഒഴിവാക്കിയിരുന്നു. ഇതിനെതിരെ ഹൈക്കോടതിയിൽ റിവിഷൻ ഹർജി നൽകിയത് സംസ്ഥാന സർക്കാറായിരുന്നു. കേസിൽ ശ്രീറാമിനൊപ്പം കാറിൽ യാത്ര ചെയ്ത വഫ എന്ന യുവതിക്കെതിരെയുള്ള കുറ്റം ഹൈക്കോടതി നേരത്തെ ഒഴിവാക്കിയിരുന്നു.
അഞ്ച് വർഷം മുൻപ് 2019 ആഗസ്റ്റ് 3ന് രാത്രി ഒരു മണിയ്ക്കാണ് ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ച കാർ ഇടിച്ച് മാധ്യമ പ്രവർത്തകനായ കെഎം ബഷീർ കൊല്ലപ്പെട്ടത്.