ശ്രീറാം വെങ്കിട്ടരാമനെ സപ്ലൈകോ സി.എം. ഡി സ്ഥാനത്ത് നിന്ന് മാറ്റി; പകരം നിയമനം നൽകിയില്ല

ടൂറിസം ഡയറക്ടറായി കെടിഡിസി എംഡിയും ആരോഗ്യക്ഷേകവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുമായ ശിഖ സുരേന്ദ്രനെയാണ് നിയമിച്ചത്. ശിഖ കെടിഡിസി എംഡി സ്ഥാനവും വഹിക്കും.

author-image
Anagha Rajeev
New Update
sriram-venkataraman
Listen to this article
0.75x 1x 1.5x
00:00 / 00:00

 മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ സപ്ലൈകോ സി.എം.ഡി. സ്ഥാനത്തുനിന്ന് മാറ്റി. ശ്രീറാമിന് പുതിയനിയമനം നൽകിയിട്ടില്ല. ബാർകോഴ ആരോപണം ഉയർന്നതിന് പിന്നാലെ ടൂറിസം ഡറക്ടർ സ്ഥാനത്തുനിന്നു പി.ബി.നൂഹിന് സ്ഥാന ചലനം. സപ്ലൈകോ സിഎംഡിയായിട്ടാണ് അദേഹത്തെ മാറ്റി നിയമിച്ചിരിക്കുന്നത്. സപ്ലൈകോ സിഎംഡി സ്ഥാനത്തുനിന്നു ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയാണ് നൂഹിനെ നിയമിച്ചത്.

ടൂറിസം ഡയറക്ടറായി കെടിഡിസി എംഡിയും ആരോഗ്യക്ഷേകവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുമായ ശിഖ സുരേന്ദ്രനെയാണ് നിയമിച്ചത്. ശിഖ കെടിഡിസി എംഡി സ്ഥാനവും വഹിക്കും. എറണാകുളം ജില്ലാ വികസന കമ്മീഷണർ എം.എസ്.മാധവിക്കുട്ടിയെ ആരോഗ്യകുടുംബക്ഷേമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയാക്കി. ഫോർട്ട് കൊച്ചി സബ് കളക്ടർ കെ.മീരയ്ക്കാണ് എറണാകുളം ജില്ലാ വികസന കമ്മീഷണറുടെ അധിക ചുമതല

 

supplyco cmd sriram venkataraman