/kalakaumudi/media/media_files/2025/03/01/QInyvvHg0K8h8Jr8GVZt.jpg)
കോഴിക്കോട് ജില്ലയില്‍ ഏറ്റവും കൂടൂതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്ന (1067) ചക്കാലക്കല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മടവൂര്‍
കോഴിക്കോട് : ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ നാളെ മുതല്‍ ആരംഭിക്കും. കോഴിക്കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത് മടവൂര്‍ ചക്കാലക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ്. 1067 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്.
കഴിഞ്ഞ വര്‍ഷം പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും വിജയിപ്പിച്ച് നൂറ് ശതമാനം വിജയം നേടിയ വിദ്യാലയമാണിത്. കൊടുവള്ളി സബ് ജില്ലാ കലോത്സവത്തിലെ ജനറല്‍ വിഭാഗത്തില്‍ ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലും അറബിക് സംസ്‌കൃതം മേളയിലും ശാസ്ത്രമേളയിലും കായികമേളയിലും ജില്ലാ ഗണിതമേളയിലും ചക്കാലക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരാണ്. സംസ്ഥാന കലാമേളയില്‍ സബ് ജില്ലയില്‍ നിന്നും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കുകയും എല്ലാവരും എ ഗ്രേഡ് നേടി ഗ്രേസ് മാര്‍ക്കിന് അര്‍ഹരാവുകയും ചെയ്തിട്ടുണ്ട്.
ഈ അധ്യയന വര്‍ഷം സംസ്ഥാന ദേശീയ കായികമേളകളില്‍ നിരവധി വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കാനും മെഡല്‍ നേടിയെടുക്കാനും സാധിച്ചു. കഴിഞ്ഞ കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ സ്‌പോര്‍ട്‌സ് അക്കാദമിയുടെ കീഴില്‍ നാല് വിദ്യാര്‍ഥികള്‍ പങ്കെടുത്തു.നാലായിരത്തോളം വിദ്യാര്‍ത്ഥികളും നൂറ്റന്‍പതോളം അധ്യാപകരും ജോലി ചെയ്യുന്ന ഈ വിദ്യാലയം മടവൂര്‍ ഗ്രാമ പഞ്ചായത്തിലെ ഏക ഹയര്‍ സെക്കണ്ടറി വിദ്യാലയമാണ്.